സൂര്യകാന്തി പൂവ് കാണാൻ പോയി ജമന്തി പൂവ് കണ്ടു തിരിച്ചുവരേണ്ട ഗതികേട് വന്നെങ്കിലും പിള്ളേര് ഗൂഡല്ലൂർ പോയി വന്നു.
കൂടാതെ ഞങ്ങളെ ചൊറിയാൻ ഒരു ഫോട്ടോ കസിൻസ് ഗ്രൂപ്പിലങ്ങ് കാച്ചുകയും ചെയ്തു.
ട്രിപ്പിന്റെ ചർച്ചകൾ ഇടക്കിടക്കിടെ വരുകയും, ചർച്ചയല്ലാതെ മറ്റൊന്നും മിച്ചം വരാത്ത ഗ്രൂപ്പ് അംഗങ്ങൾക്ക് ചെറുതായിട്ട് കുരു പൊട്ടി തുടങ്ങി."നമ്മൾക്കെന്തായാലും ഒരു ട്രിപ്പ് പോവണം, അതിപ്പം കോഴിക്കോട് ബീച്ചിലാണെങ്കിലും..."
എന്ന് പറഞ്ഞാദ്യം അടുത്ത ട്രിപ്പ് പ്ലാനിങ്ങിന് ഹസി വെടി പൊട്ടിച്ച് തുടങ്ങി. പിന്നെ അവളെ പിന്താങ്ങി പൊന്നു, പൂവി, മുന്ന, കുഞ്ഞോൾ അങ്ങിനെയൊരു നീണ്ട നിര വന്നു.അങ്ങിനെ ഞാനും സിനാനും ട്രിപ്പിന്റെ ചർച്ചകൾക്ക് അങ്ങ് കൂടി കൊടുത്തു.അങ്ങിനെ മാസങ്ങളോളം ജീവച്ഛവമായ ഗ്രൂപ്പിൽ മെസ്സേജുകളുടെ പൊരും മഴയായിരുന്നു.അങ്ങിനെ വരുന്ന ഞായറാഴ്ച്ച പോവാമെന്ന തീരുമാനത്തിലെത്തി.
ഗ്രൂപ്പിലെ പെങ്ങളുമാർക്കൊക്കെ ഒന്നോ രണ്ടോ gift കൾ (കുട്ടികൾ) ഉണ്ടായതുകൊണ്ട് ദൂര യാത്ര പ്രയാസമാണെന്നവർ പറഞ്ഞു.
അങ്ങിനെ ഏതായാലും ഞങ്ങൾ വയനാട്ടിൽ റിസോർട്ടിൽ പോവാൻ തീരുമാനിച്ചു.
ഞങ്ങളെ തലമൂത്ത കാരണവരായി ഗഫൂറളിയനെ (സോറി ഗഫൂറളിയല്ല ഗഫൂർക്കാ ദോസ്ത്ത്) കൂടെ കൂട്ടാൻ തീരുമാനിച്ചു. അങ്ങിനെ എല്ലാം സെറ്റായി വന്നപ്പോഴാണ് അടുത്ത തലവേദന വന്നത്.
"ഞാനുമുണ്ടെന്ന് " പറഞ്ഞത്. ഞാൻ തന്നെ തീരുമാനിച്ച date ൽ ക്ലാസുണ്ടെന്ന് പിന്നെയാണ് ആലോചിച്ചത്. ഏതായാലും അങ്ങിനെ ഒരു വിധത്തിൽ date Confirm ആയി.
എല്ലാവരും Set അയപ്പോൾ Resort Book ചെയ്യാൻ വിളിച്ചപ്പോഴാണറിയുന്നത് മിക്ക Resort ഉം Book ആയിട്ടുണ്ടെന്നറിഞ്ഞത്.
അങ്ങിനെ ട്രിപ്പിന്റെ chapter അടഞ്ഞു എന്നുറപ്പായിരിക്കുമ്പോഴാണ് സിനാന്റെ മെസ്സേജ് ഒരു Resort ഒഴിവുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട് ,
details ഗ്രൂപ്പിൽ വിടാം.
റിസോർട്ടിന്റെ ചിത്രങ്ങൾ ഗ്രൂപ്പിൽ വന്നു തുടങ്ങി.
കൊള്ളാം... റിസോർട്ട് ഉറപ്പിച്ചു.
പിന്നെ യാത്രക്കുള്ള തയ്യാറെടുപ്പായിരുന്നു.
ഞായാറാഴ്ച്ച ഉച്ചക്കാണ് ഞങ്ങൾ പുറപ്പെട്ടത്. രണ്ട് കാറിലും രണ്ട് ബൈക്കിലുമാണ് യാത്ര.
വയനാട്ടിലെ "പനമര" ത്തിൽ നിന്നും ഏകദേശം 8.5 km കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് പോവേണ്ട റിസോർട്ട്.
BONJOUR A INDIA എന്ന ഏജൻസി നടത്തുന്ന Country side Island എന്ന റിസോർട്ടിലാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം. ഞാനും സഫുവും Activa യിലാണ്. വയനാടൻ ചുരവും താണ്ടി...
ഇടക്കിടെ ഇക്കിളിയാക്കാൻ വരുന്ന മഴയും കൊണ്ട്... മലനിരകളും കണ്ട് ഞങ്ങൾ യാത്രയായി. നാലുമണിയോടെ ഞങ്ങൾ റിസോർട്ടിലെത്തി.
നീണ്ട് പരന്ന് കിടക്കുന്ന വിളവെടുത്ത വയലിനടുത്താണ് റിസോർട്ട്. പുല്ല് കൊണ്ടുണ്ടാക്കിയ ഷെഡും , കുട്ടികൾക്കുല്ലസ്സിക്കാനുള്ള പാർക്കും , വയലിനോട് ചേർന്ന് വയലിന്റെ ഭംഗി ആസ്വദിച്ച് നീന്താൻ പാകത്തിലുള്ള സ്വമിംഗ് പൂളും, റിസോർട്ടിന്റെ ഭംഗി കൂട്ടുന്നു.
ചെറുതായിട്ട് മഴ പെയ്യുന്നുണ്ട്... ഇത്തിരി കട്ടനും കുടിച്ച് ഞാനും സിനാനും ഗഫു അളിയനും കാരംസ് കളിച്ചു.
ഇത്തിരി കട്ടനും കുടിച്ച് ഞാനും സിനാനും ഗഫു അളിയനും കാരംസ് കളിച്ചു.
ചെറുതായിട്ട് മഴ പെയ്യുന്നുണ്ട്...
കുളിരിനെ ആവാഹിച്ച് മനസ്സിനെ തണുപ്പിക്കുന്ന മഴ...
ഇരുൾ വന്നു തുടങ്ങി. മഴയൽപ്പം ക്ഷമിച്ചിട്ടുണ്ട്. JBL ന്റെ പാട്ടുപെട്ടിയും തോളിൽ തൂക്കി റിസോർട്ടിന്റെ പരിസരങ്ങളിലൂടെ നടന്നുനീങ്ങി. പൂളിനോട് ചേർന്നുള്ള ചെറുവഴിലാണ് ഞങ്ങളാദ്യം കടന്നത്. മുള കൊണ്ട് പണിത ചെറുകുടിലിലേക്ക് ഞങ്ങൾ കടന്നു.
ഫോട്ടോഷൂട്ടും കഴിഞ്ഞ് ഞങ്ങളവിടെ നിന്നിറങ്ങി. റിസോർട്ടിന്റെ പരിസരത്തുള്ള പാർക്കിലേക്കാണ് ഞങ്ങൾ പിന്നീട് നീങ്ങിയത്.പാർക്കിൽ ഏറ്റവും enjoyment തന്നത് metal Round swing ആണ് , ആടുന്നവർക്ക് തന്നെ അതിനെ ആട്ടാൻ കഴിയുന്ന സംവിധാനമതിലുണ്ടായിരുന്നു. ഞങ്ങളും കുട്ടികളെ പോലെ ഊഞ്ഞലിലും
Sea Saw യിലൊക്കെ കയറി ആർമാദിച്ചു. ഇരുട്ടിനെ വകഞ്ഞു മാറ്റി ലൈറ്റുകൾ പ്രകാശിക്കാൻ തുടങ്ങി. ഞങ്ങളെല്ലാവരും മുള കൊണ്ടുണ്ടാക്കിയ ഷെഡിലൊരുമിച്ച് കൂടി കൊച്ചുവർത്തമാനം തുടങ്ങി. സമയം കടന്നുപോയി കുട്ടികൾക്ക് വിശക്കാൻ തുടങ്ങി. പെങ്ങളുമാര് കൊണ്ട് വന്ന കഞ്ഞിയും നെയ്ച്ചോറും കുട്ടികൾക്ക് കൊടുത്തു.
0 Comments