PDF രൂപത്തിൽ download ചെയ്യാൻ ഇവിടെ
Click ചെയ്യുക 🔽🔽🔽
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ഇത്തവണ ഊട്ടിയിലേക്കാണ് ഞങ്ങളുടെ യാത്ര. കുറെ കാലങ്ങൾക്ക് ശേഷമുള്ള ഫാമിലി ട്രിപ്പാണിത്.സമയം വൈകുന്നേരം നാലു മണി. പെരുന്നാൾ ആഘോഷങ്ങൾക്കു ശേഷം ഞങ്ങൾ വിട്ടിൽ നിന്നറങ്ങി.എൻ്റെ കൂടെ അനിയന്മാരും, അനിയത്തിയുമുണ്ട്. ചെറിയനിയൻ "അഫി " ആദ്യമായിട്ടാണ് ഉമ്മയില്ലാതെ ഇത്രയധികം ദൂരത്തേക്ക് പോവുന്നത്.അവൻ ഉമ്മയെ വിട്ടു നിൽക്കുന്നത് തന്നെ ആദ്യമായിട്ടാണ്.യാത്രക്കവൻ തയ്യാറാണെങ്കിലും മുഖത്ത് ഉമ്മയില്ലാത്തതിൻ്റെ ചെറിയ വാട്ടമുണ്ട്. കൊണ്ടുപോവൽ ഇച്ചിരി ടാസ്ക്കാണന്നറിഞ്ഞിട്ടും കൊണ്ട് പോവൻ തീരുമാനിച്ചു.പരപ്പനങ്ങാടിയിൽ നിന്നാണ് ഞങ്ങൾ ഊട്ടി യിലേക്ക് യാത്ര പോവുന്നത്.ഏകദേശം അഞ്ചുമണിക്ക് ഞങ്ങൾ കോഴിക്കോടെത്തി. ട്രെയിനിൽ പോവണമെന്ന് ഷാനു പറഞ്ഞപ്പോൾ ട്രെയിൻ സമയം നോക്കി. ആറു മണിക്കാണ് ട്രെയിൻ ഇനിയും സമയം ബാക്കിയുണ്ട്.നേരം കൊല്ലാൻ ഞങ്ങൾ RP മാളിൽ ചുറ്റിയടിച്ചു. "അഫി "മോന് ഇപ്പോഴും മ്ലാനതയിലാണ്.ചരിത്രമാവർത്തിക്കുമോയെന്ന ചെറിയ അശങ്ക എനിക്കുണ്ട്.പണ്ട് ഞാനുമവനെ പോലെയായിരുന്നു...ഒരു "ഉമ്മാച്ചു കുട്ടി ". എന്ന് പറഞ്ഞാൽ ഉമ്മാനെ വിട്ട് നിൽക്കാൻ എനിക്കും പറ്റത്തില്ലായിരുന്നു. കുറെ നാളുകൾക്കു മുന്നെ ഞങ്ങളുടെ അങ്ങ് (ഉമ്മയുടെ വീട് ) ഉള്ളിയേരിയായിരുന്നു. ഒരു ദിവസം വല്യുപ്പ ചെമ്മാട് പോവുന്നുണ്ടെന്ന് പറഞ്ഞു.എവിടേക്കെങ്കിലും പോവുക എന്നത് എനിക്ക് സന്തോഷമുള്ള കാര്യമായിരുന്നു, പക്ഷേ ഉമ്മയില്ലാതെ പോവുന്നത് മനസ്സിന് വിമ്മിട്ടമായിരുന്നു.വൈകുന്നേരം തിരിച്ചുവരാമെന്ന ഉറപ്പിനു മേൽ ഞാൻ വല്ല്യുപ്പയുടെ കൂടെ പോയി നിർഭാഗ്യശാൽ അന്ന് അവിടെ നിന്ന് വരാൻ കഴിഞ്ഞില്ല. പിന്നെ എൻ്റെ പൂരമായിരുന്നു , കരച്ചിലും പിഴിച്ചിലും ഒപ്പം തന്നെ എൻ്റെ പല്ലുകൊണ്ട് വല്യുപ്പാൻ്റെ കൈയിൽ ഒരു "വാച്ച് " ഉണ്ടാക്കി കൊടുത്തു.സാധു...തല്ലുക പോയിട്ട് വഴക്ക് പോലും പറയാതെ നിശ്ശബ്ദനായി നിന്നു....ഇനിയെങ്ങാനും അഫിയും എന്നെ പോലെ എന്നോട് പെരുമാറിയാലോ.നേരം ആറുമണിയവാറായി, ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.ജനറൽ കംമ്പാർട്ട്മെൻ്റിലേക്കാണ് ടിക്കറ്റെടുത്തത്. തീവണ്ടി വന്നു.ജനറൽ കമ്പാർട്ട്മെന്റ് ആകെ മൂന്നാല് ഭോഗിയെ ട്രെയിനിലുണ്ടായിരുന്നുള്ളു. അതിലാണേൽ മുടിഞ്ഞ തിരക്കും. ഞങ്ങൾ Sleeper coach ലേക്ക് വലിഞ്ഞു കയറി. TTR വന്നാലോ എന്ന ഭയം എനിക്കുണ്ടായിരുന്നു. ഇടക്കിടക്ക്..."Where is my Train "എന്ന app ലൂടെ Train എപ്പോൾ പരപ്പനങ്ങാടി എത്തുമെന്ന് പരതി നോക്കുന്നുണ്ട്. ഹോ ! ആശ്വാസം Train ഞങ്ങളെ station എത്താറായി. ഞങ്ങൾ ട്രെയിന്റെ വാതിലിനടുത്തേക്ക് നടക്കാൻ തുടങ്ങി. ഒരു നിമിഷം... ഞാൻ അങ്കലാപ്പിലായി...ഹമ്മോ!ഞങ്ങളുടെ മുമ്പിൽ"സാക്ഷാൽ TTR ".
ഞങ്ങൾ വാതിലിനടുത്തേക്ക് നീങ്ങി. TTR ന്റെ ശ്രദ്ധ അതിൽ നിറഞ്ഞിരിക്കുന്ന ചെക്കന്മാരുടെ അടുത്തേക്കായിരുന്നു.TTR അവർക്ക് നേരെ പാഞ്ഞെടുത്തു. അതിനിടയിൽ General ticket എടുത്ത്
സവിസ്ത്താരം ഇരിക്കുന്ന ഒരാളെ TTR കയ്യൊടെ പിടികൂടി.പള്ള നിറച്ചും കേട്ടെങ്കിലും മൂപ്പർക്ക് ഫൈനൊന്നും കിട്ടിയില്ല. Train സ്റ്റേഷനിലെത്തി.ഞങ്ങൾ Bus Stand ലേക്ക് നടന്ന് നീങ്ങുമ്പോൾ കുറെ ചെക്കന്മാർ ജനറൽ കമ്പാർട്ട്മെന്റിലേക്കൊടുന്നത് കണ്ടു.
നേരം ഇരുട്ടിയിട്ടുണ്ട്...
ഞങ്ങൾ ഓട്ടോ പിടിച്ച് വല്യക്കാക്കയുടെ വീട്ടിലേക്കാണ് പോയത്.
കൊലയിൽ എല്ലാവരുമുണ്ട്.
കൂട്ടത്തിൽ മിന്നുവും അളിയനുമുണ്ട്.അവര് ബാംഗ്ളൂരിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിൽ അളിയന് പള്ളിയിൽ പോയി നിസ്ക്കാരിക്കാനൊരു വെമ്പൽ. സംഗതിയുടെ ഗുട്ടൻസ് പിടിക്കിട്ടിയ ഇക്കാക്ക "വീട്ടിൽ നിന്ന് നിസ്ക്കരിച്ചാൽ പോരെന്ന് ചോദിച്ചു ".
No രക്ഷ! അളിയൻ മിഷാലിനെ കൂട്ടി പള്ളിയിലേക്ക് പോയി.തിരിച്ച് വരുമ്പോൾ കയ്യിലൊരു കവറുണ്ടായിരുന്നു.
കമ്പി പൂത്തിരി, പടക്കം, മേശ പൂത്തിരി,... തുടങ്ങി വ്യത്യസ്ത തരം പടക്കങ്ങൾ. പിന്നെയൊരു മേളമായിരുന്നു. ചെവിയുടെ കർണപുടം പൊട്ടാത്തത് ഭാഗ്യം !
പിന്നെ ഞങ്ങൾ ഭക്ഷണം കഴിച്ച് മൂത്തമ്മയുടെ വീട്ടിലേക്ക് പോയി. അഫിമോൻ അപ്പോഴും മൂഡ് ഓഫിലാണ്. ഉമ്മയുടെ ഒപ്പം അത്താണിക്കൽ പോവുമ്പോൾ മൂത്തമ്മ അവൻ ജീവനായിരുന്നു. അവനെ ഞാൻ മൂത്തയുടെ അടുത്ത് നിർത്തി കുളിക്കാൻ പോയി. തിരിച്ച് വന്നപ്പോൾ കരഞ്ഞ് നിൽക്കുന്ന അഫിയെയാണ് കണ്ടത്. ഇത് വരെ പിടിച്ച് നിന്ന കാർമേഘം ഇപ്പോഴാണ് മഴയായി പെയ്തു തുടങ്ങിയത്.
ഒരു വിധം അവനെ എന്റെ ഒപ്പം കിടത്തി ഉറക്കാൻ നോക്കി. അപ്പുറത്ത് ബിരിയാണി ചെമ്പിന്റെ ഇളക്കം കേൾക്കാം.
നാളെത്തേക്കുളള ബിരിയാണിയാണ്. അമ്മായിയുടെ വീട്ടിൽ വച്ചാണ് ഉണ്ടാക്കുന്നത്. അവരെയൊപ്പം
കൂടെണമെന്നുണ്ട്. പക്ഷേ...
ഇവിടെ കരച്ചിലാണ്...
എന്ത് ചെയ്യും ?
ഇങ്ങിനെ ആയാൽ എങ്ങിനെ നാളെ ഊട്ടിയിൽ പോവും?
പതിയെ അവൻ ഉറങ്ങി തുടങ്ങി....ഒപ്പം ഞാനും...!
രാത്രിയുടെ നിശ്ശബ്ദതയിൽ ചില ആശങ്കകൾ ബാക്കി വച്ച്....
"നേരം മൂന്ന് മണിയായി... Traveler ഇപ്പോൾ വരും എല്ലാവരും ഏഴുന്നേൽക്ക് " മനു എല്ലാവരെയും വിളിച്ചുണർത്തി.
അഫിയുടെ മുഖം
"ഇച്ചിരി" തെളിഞ്ഞിട്ടുണ്ട്.
ഞങ്ങൾ റെഡിയായി.
ഞങ്ങൾ Traveler നടുത്തേക്ക് നീങ്ങി.
ഇരുട്ടിനെ വകഞ്ഞു മാറ്റി അൽപ്പം പതിഞ്ഞ താളത്തിൽ വണ്ടി നീങ്ങി തുടങ്ങി.
ചിലർ ഉറങ്ങുന്നുണ്ട്... ചിലർ കണ്ണു തുറന്ന് ഉറങ്ങുന്നുണ്ട്...
രാത്രി കണ്ണ് തുറക്കുന്നുണ്ട്. നേരിയ വെളിച്ചത്തിൽ പീട്യ (കടകൾ)കളുടെ ബോർഡിൽ കാണാം
"നിലമ്പൂർ", അതെ
"തേക്കുകളുടെകളുടെ നഗരം ".
റോഡിനിരുവശവും തിങ്ങി നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഞങ്ങൾ നീങ്ങി. നാടുകാണി ചുരത്തിലൂടെയാണ് ഊട്ടിയിലേക്ക് പോകുന്നത്. കുറച്ച് സമയങ്ങൾക്ക് ശേഷം ഞങ്ങൾ ചെക്ക് പോസ്റ്റിനടുത്തെത്തി. അവിടം ട്രാവലറുകൾ കൊണ്ടും,
ടൂറിസ്റ്റ് ബസ്സുകൾ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. ഇനിയും കുറെ നേരമവിടെ നിൽക്കണം. ഞങ്ങൾ കുറച്ചാളുകൾ ട്രാവലറിൽ നിന്നിറങ്ങി.
" എല്ലാവരും നമ്മളെ നാട്ടുകാരാണല്ലോ" ചുറ്റിലുമുള്ള വണ്ടികളെ നോക്കി മിത്തു പറഞ്ഞു.
നീണ്ട ക്യൂവിൽ കിടക്കുന്ന വണ്ടികൾക്കിടയിലൂടെ ഇരുചക്രവാഹനങ്ങളിൽ ഒരു ചെക്കിംഗുംമില്ലാതെ പറന്ന് പോകുന്ന ചെക്കന്മാരെ കണ്ടപ്പോൾ അൽപ്പം അസൂയ തോന്നി.
Parper ഒക്കെ ക്ലിയറാക്കി ഡ്രൈവർ വന്നു. ഞങ്ങൾ യാത്ര തുടർന്നു.പ്രതാൽ കഴിക്കാൻ വേണ്ടി വഴിയരികിൽ ഞങ്ങൾ വണ്ടി നിറുത്തി.
വീട്ടിൽ നിന്നുമുണ്ടാക്കി കൊണ്ടു വന്ന പത്തിരിയും,ഉപ്പുമായിരുന്നു ഞങ്ങളെ ഭക്ഷണം. റോഡിനെതിർവശത്ത് നിന്ന് കുരങ്ങൻമാർ ഞങ്ങളെ നോക്കി പല്ലിളിച്ചു. ഞങ്ങൾ യാത്ര തുടർന്നു.
AC ഇടാത്ത ബസ്സിൽ പ്രകൃതിയുടെ AC വന്നു തുടങ്ങി. ചുരങ്ങൾ തങ്ങളുടെ സൗന്ദര്യം കാണിച്ച് ഞങ്ങളെ വശീകരിച്ചു.ഞങ്ങൾ ഗുഢല്ലൂരെത്തി .
അവിടെയുണ്ടായിരുന്നു ചെക്കിംഗ്....
"പ്ലാസ്റ്റിക്ക് ചെക്കിംഗ് " !
രാവിലെ കഴിച്ച പ്രതാലിൻ്റെ പ്ലേറ്റുകളും വേസ്റ്റും ഒരു പ്ലാസ്റ്റിക്ക് കവറിലായിരുന്നു . വണ്ടിയുടെ ഡിക്കിയിലായിരുന്നു അത് വച്ചത്.
അവർ ഡിക്കി തുറന്നു...പ്ലാസ്റ്റിക്ക് കണ്ടു... അവർ അത് എടുത്തു... ഞങ്ങൾക്ക് ഫൈനും തന്നു, ആഹാ! സന്തോഷം പോവൻ നേരത്ത് ചെറുതായിട്ട് ടോൾ പിരിവും....യാത്ര തുടരുകയാണ്. അഫിയാശാൻ എൻ്റെ മടിയിൽ തന്നെയുണ്ട്... പാതി മയക്കത്തിലാണ്... "ഞമ്മളെ ഉമ്മക്ക് സങ്കടവൂലെ ബാസിക്കാ..." ചെക്കൻ്റെയൊരു ചോദ്യം...
റോഡരികിൽ തല ഉയർത്തിപ്പിടിച്ച പൈൻ മരങ്ങൾക്കിടയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ഞങ്ങളാദ്യം എത്തിചേർന്നത് ഷൂട്ടിംഗ് പൊയിൻ്റ് എന്നറിയപ്പെടുന്ന Wenlock Downs ലാണ്. വണ്ടി പാർക്കിംഗ് ഏരിയയിലേക്ക് തിരിച്ചു.പാർക്കിംഗ് ഏരിയയോട് ചേർന്നവിടെ കുതിര സവാരിക്ക് രൂപപ്പെടുത്തിയ സ്ഥലമുണ്ട്. കുതിരകളെ നോക്കി ഞങ്ങൾ ഷൂട്ടിംങ്ങ് പോയിൻ്റിലേക്ക് തിരിഞ്ഞു.
ഒരു മൊട്ടക്കുന്ന്... യാത്രികരെ സ്വാഗതം ചെയ്യുന്ന കവാടം. കവടത്തിനു തൊട്ടുമുമ്പിൽ പണിത കൗണ്ടറിൽ
"ദക്ഷിണ " വച്ചാലെ അകത്തേക്ക് പ്രവേശനമുള്ളു.റോഡിൽ നിരന്ന് കിടക്കുന്ന കൊച്ചു... കൊച്ചു കടകൾ. സ്വതന്ത്രമായി വിഹരിക്കുന്ന പശുക്കൾ... ചെറുതായി നുറുക്കിയിട്ട പച്ച മാങ്ങകൾ, ചോളം, തണ്ണി മത്തൻ, ചോക്ലേറ്റ്, തുടങ്ങിയ സാധനങ്ങളാണ് അവിടെ വിൽക്കുന്നത്. സാധനങ്ങളുടെ Quantity കുറവാണേലും പൈസ മാസ്മരികമായി അവർ വാങ്ങുന്നുണ്ട്. അവിടെയുള്ള മരങ്ങൾക്ക് വല്ലാത്ത ചാരുതയുണ്ട് പ്രകൃതി കൊത്തിവച്ച ശിൽപ്പങ്ങൾ പോലെയുണ്ട്. അൽപ്പം നേരം കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്ന് യാത്രയായി. ഞങ്ങളുടെ അടുത്ത ലക്ഷ്യം ബോട്ടാണിക്കൽ ഗാർഡനും, Boat ഹൗസുമായിരുന്നു. ഞങ്ങൾ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. പോകുന്ന വഴിയിൽ പോലീസ് ഞങ്ങളെ തടഞ്ഞു.സഞ്ചാരികളുടെ അനിയത്രിതമായ ഒഴുക്ക് Tourist കേന്ദ്രങ്ങളിൽ അമിതമായ ട്രാഫിക്ക് സൃഷ്ടിച്ചിട്ടുണ്ടെന്നവർ ചൂണ്ടി കാട്ടി. ഒന്നുകിൽ നിങ്ങൾക്ക് മsങ്ങി പോവാം അല്ലെങ്കിൽ ഇവിടെ വണ്ടി പാർക്ക് ചെയ്ത് ഗവൺമെൻ്റ് ബസ്സിൽ പോകാം. നേരം ഉച്ച ആയിട്ടുണ്ട്... വിശപ്പ് അതിക്രമിച്ച് തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ വണ്ടി പാർക്കിൽ വച്ചു. കൊണ്ട് വന്ന ഭക്ഷണം അവിടെ വച്ച് ഞങ്ങൾ കഴിക്കാൻ തുടങ്ങി.ഭക്ഷണം കഴിച്ച ശേഷം വണ്ടി ഞങ്ങൾ ഒരു ഗ്രൗണ്ടിനു മുമ്പിൽ നിർത്തിയിട്ടു. ഇന്നലെ
ബാംഗുളുരുവിലേക്ക് വിട്ട അളിയനും സംഘവും വഴി തെറ്റി ഊട്ടിയിലെത്തിയിട്ടുണ്ടെന്നറിഞ്ഞു.(NB: മിന്നുവാണ് വഴി തെറ്റിച്ചെതെന്ന് വിവരം കിട്ടിയിട്ടുണ്ട്.😅). അവരെ കാത്തു നിൽക്കുകയാണ് ഞങ്ങൾ. ഗ്രൗണ്ടിൽ അവിടുത്തെ കുട്ടികൾ ഫുടുബോൾ കളിച്ചു കൊണ്ടിരിക്കുകയാണ്. റോഡിനോട് അടുത്ത് കിടക്കുന്ന മതിലിന് ഉയരം വളരെ കുറവാണ്.അപ്പോഴാണ് മദ്ധ്യവയ്സകയായ ഒരു സ്ത്രീ അതിലൂടെ നടന്ന് പോയത്.ഗ്രൗണ്ടിൽ നിന്നുയർന്ന് വന്ന ഫുട്ബോൾ അവരുടെ കൈയ്യിലേക്ക് പതിച്ചു. അവരുടെ കൈയിലുണ്ടായിരുന്ന ഫോൺ അവിടെ വീണു.ദേഷ്യം കൊണ്ടവർ പോലീസുകാരനെ വിളിച്ച് കുട്ടികൾക്ക് നേരെ തിരിഞ്ഞു.
പന്ത് റോഡിലേക്കടിച്ച് തെറിപ്പിച്ചത് ആ കുട്ടികളായിരുന്നില്ല. അതിനു പിന്നിൽ അവിടെ വന്ന സാക്ഷാൽ മല്ലൂസായിരുന്നു.
ആ സ്ത്രീ സംഗതി വഷളാക്കുമെന്ന് കണ്ടപ്പോൾ അവർ മെല്ലെ
escape അടിച്ചിരുന്നു.
അവർക്ക് നേരെ വന്ന പന്ത് ആ സ്ത്രീ ഒളിപ്പിച്ച് വച്ചിരുന്നു. കുട്ടികൾ പന്തിനായി ആ സ്ത്രീയുടെ അടുത്തേക്ക് വന്നു. ആ സ്ത്രീ കുട്ടികളോട് ഫോണിൻ്റെ ഗ്ലാസ് മാറ്റാൻ പണം തന്നാലെ ബോൾ വിട്ടുനൽകുള്ളുവെന്ന് ശാഠിച്ചു. "കുട്ടികളല്ലേ വിട്ടുവീഴ്ച്ച ചെയ്തൂടെ" എന്ന് പോലീസുകാരന് ആവശ്യപ്പെട്ടിട്ടും അവർക്ക് യാതൊരു കുലുക്കവുമില്ല.
ഗതിയില്ലാതെ കുട്ടികൾ അവരുടെ കൈയ്യിലുള്ള പൈസ സ്വരൂപിച്ച് അവർക്ക് നൽകി.അങ്ങിനെ അവർ പന്ത് കുട്ടികൾക്ക് പന്ത് നൽകി.ആ സംഭവ വികാസങ്ങൾക്കിടയിലാണ് മിന്നുവും അളിയാനും വന്നത്. അവർ കർണ്ണാടക ഗാർഡനും ബോട്ട് ഹൗസും കറങ്ങി തിരിച്ചാണ് അവർ വന്നത്.അവരുടെ കൂടെ അളിയൻ്റെ ജ്യേഷ്ഠനു അവരുടെ ഭാര്യയുമുണ്ട്. അവർ ഇനി ബാംഗ്ലൂരിലേക്ക് പോവുകയാണ്.ഗാർഡനിലേക്ക് പോവണമെങ്കിൽ അവിടുത്തെ ബസ്സിൽ കയറണം. ഉള്ള ബസ്സുകളെല്ലാം full ആണ്.
ഏതായലും ഞങ്ങൾ ബസ്സിൽ പോവാൻ തീരുമാനിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ ഗവൺമെൻ്റ് ബസ്സ് വന്നു. ഞങ്ങൾ ഓടി ബസ്സിൽ കയറി. ഞങ്ങൾ ബസ്സിൽ കയറാൻ തീരുമാനിച്ചത് ബാക്കിലുള്ള പിള്ളേഴ്സ് അറിഞ്ഞില്ലെന്ന് തോന്നുന്നു. അവരിൽ ഒരാൾ എന്തോ ആവശ്യത്തിന് ജനൽ തുറന്നപ്പോഴാണ് ഞങ്ങൾ ബസ്സിൽ കയറുന്നത് കണ്ടത്. അവരും ഓടി ബസ്സിൽ കയറി.
Garden area യിലൂടെയാണ് ബസ്സ് പോവുന്നതാണ് ഞങ്ങളുടെ ധാരണ. ടിക്കറ്റെടുക്കാൻ വന്ന കണ്ടക്ട്ടറോട് ഞങ്ങൾ ബോട്ടാണിക്കൽ ഗാർഡനില്ലാക്കാണെന്ന് പറഞ്ഞു.ഇത് ബോട്ടാണിക്കൽ ഗാർഡൻ വഴിയല്ല പോവുന്നെതെന്നവർ പറഞ്ഞു.പെട്ടെന്ന് ബസ്സ് കണ്ടപ്പോഴേക്കും ഒന്നുമാലോചിക്കാതെ ചാടി കയറിയ ഞങ്ങളെ പറയണം. "കാള പെറ്റുന്ന് പറയുമ്പോഴേക്ക് കയറെടുക്കരുതെന്ന " പഴമൊഴിയുടെ അർത്ഥമന്ന് മനസ്സിലായി. അപ്പോഴേക്കും ബസ്സ് ഓടി തുടങ്ങിയിരുന്നു.
"ഇത് ബോട്ട് ഹൗസിൽ പോവുമോ?" ഞങ്ങൾ ഡ്രൈവറോട് തിരക്കി. അങ്ങിനെ ഞങ്ങൾ ബോട്ട് ഹൗസിലേക്ക് ടിക്കറ്റെടുത്തു.ടിക്കറ്റെടുക്കുമ്പോൾ കണ്ടക്ടർ ഞങ്ങളിലുള്ള സ്ത്രീകൾക്ക് ടിക്കറ്റ് ഈടക്കിയിരുന്നില്ല. തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാർ സ്ത്രീകൾക്ക് ഗവൺമെൻ്റ് ബസ്സുകളിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ടെന്ന് വാർത്തയിൽ കേട്ടിരുന്നു, ഏതായാലും അത് അനുഭവിച്ചറിയാൻ കഴിഞ്ഞു. ഞങ്ങൾ ബോട്ട് ഹൗസിനരികിലെത്തി. ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു.
പരന്ന് കിടക്കുന്ന തടാകം അതിൽ അങ്ങിങ്ങായി ബോട്ടിൽ സഞ്ചരിക്കുന്ന യാത്രികർ.തടാകത്തിനടുത്തായി ഉല്ലാസത്തിനുള്ള യന്ത്രോഞ്ഞാൽ,ഗെയിം സെൻ്ററുകൾ, മിനി ട്രെയിൻ തുടങ്ങിയവയുണ്ട്.
ഒരോന്നിലും കയാറാൻ മുടിഞ്ഞ പൈസ അവർ വാങ്ങുന്നുണ്ട്.
പച്ച വിരിച്ച പുൽമേടുകളിൽ visiters ഇരിക്കുന്നുണ്ട്. വൈകുന്നേരമായിട്ടുണ്ട് ,
ഇളം വെയിലിൽ തണുത്ത കാറ്റും കൊണ്ടിരിക്കാൻ വല്ലാത്ത രസമുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങൾ മിനി ട്രെയിനുള്ള സ്ഥലത്തേക്ക് നീങ്ങി. ആ ട്രെയിനിൽ കയറാൻ ടിക്കറ്റ് വേണ്ടിയിരുന്നു ഞങ്ങളിലുള്ള കുറച്ച് മുതിർന്നവർക്കും, കുട്ടികൾക്കു ടിക്കറ്റെടുത്തു. അത് Start ചെയ്യുമ്പോൾ ഓടിക്കാൻ വരുന്ന ഡ്രൈവർ ഒരോ ചെറിയ ബോഗിയിൽ നിന്നും ടിക്കറ്റ് collect ചെയ്ത് ഡ്രൈവിങ് സീറ്റിലേക്ക് കയറി. ഈ തക്കം നോക്കി പലരും ട്രെയിനിലേക്ക് ചാടി കയറി. താടകത്തികിലൂടെ ശാന്തമായി ട്രെയിൻ നീങ്ങി.ഒരു റൗണ്ട് 'ശയനപ്രദക്ഷിണം' ചെയ്ത് ട്രെയിൻ തിരികെയെത്തി.
ശേഷം ഞങ്ങൾ അവിടെ നിന്നിറങ്ങി.
ഇനി ഞങ്ങളെ ലക്ഷ്യം കർണ്ണാടകഗാർഡനാണ്.
ഗൂഗിൾ മാപ്പും കൊണ്ട് ഞങ്ങളങ്ങോട്ട് നീങ്ങി.അഫി എൻ്റെ തോളിലാണുള്ളത്, ചെറുതായെ എനിക്ക് ക്ഷീണം വന്നു തുടങ്ങിയിട്ടുണ്ട്. കൈ വല്ലാതെ കടക്കുന്നുണ്ട്... തൊളിന് ചെറുതായിട്ട് pain തുടങ്ങിയിട്ടുണ്ട്... ഞാനവനെയും കൊണ്ട് അവിടുത്തെ റോഡരികിലിരുന്നു. കുറച്ച് നേരം വിശ്രമിച്ചു. എൻ്റെ ദയനീയത കണ്ടിട്ട് കൂടെയുള്ളവർ എടുക്കാൻ നോക്കുന്നുണ്ട് , പക്ഷേ, അടുത്തല്ലാതെ അവൻ മറ്റൊരാളെടുത്തും പോവുന്നില്ല.
ഇപ്പോൾ ഞാൻ ok ആണ്. അവരോടൊപ്പം ഞാനും യാത്ര തുടർന്നു.വഴിയിൽ ഞങ്ങൾ ഒരു മദ്ധ്യവയ്സകനെ കണ്ടു. ആ നാട്ടുകാരാനാണെന്ന് തോന്നുന്നു.
"കർണ്ണാടക ഗാർഡൻ ഇവിടെ അടുത്താണോയെന്ന്" ഞങ്ങൾ തിരക്കി.
" അടുത്ത് തന്നെയാണെന്ന് " അദ്ദേഹം പറഞ്ഞു. ഞങ്ങൾ പുറത്ത് നിന്ന് വന്നവരാണെന്ന് മനസ്സിലാക്കി "നിങ്ങളുടെ വാഹനവും പോലീസ് കടത്തിവിട്ടില്ല... അല്ലേ?" അദ്ദേഹം ഞങ്ങളോട് ചോദിച്ചു." അവർ ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നിങ്ങളുടെ വാഹനം തടയുകയും ബദൽ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തില്ല അല്ലേ? ഇത് നിങ്ങൾ തമിഴനാട് ഗവൺമെൻറിലെ ടൂറിസം വകുപ്പിലേക്ക് mail ചെയ്യണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.ശരി എന്ന നിലയിൽ അവരുടെ നിർദ്ദേശത്തിനു തലയാട്ടി കൊടുത്തു. ഒടുവിൽ ഞങ്ങൾ കർണ്ണാടകഗാർഡനിലെത്തി. നയന മനോഹരമായ ഗാർഡൻ വ്യത്യസ്ത ആകൃതികളിൽ ക്രമീകരിച്ച ചെടികൾ . കവാടം പോലെ കൊത്തിയെടുത്ത ചെടികൾക്കിടയിലൂടെ ഞങ്ങൾ നടന്നു. വ്യത്യസ്ത്ത വർണ്ണങ്ങളുള്ള പൂവുകൾ. പാർക്കിനുള്ളിൽ ക്രമീകരിച്ച കൃത്രിമ തടാകം. അതിൽ നീന്തി കളിക്കുന്ന താറാവുകൾ. ഞങ്ങളുടെ കയ്യിലുള്ള ഫോൺ സ്റ്റോറേജ് നിറഞ്ഞത് അവിടെ നിന്നാണ്. അത്രയും മനോഹരമായ ഫോട്ടോക്ക് അനുയോജ്യമായ പശ്ചാത്തലങ്ങൾ അവിടം നൽകുന്നുണ്ട്. ഫോട്ടോ ക്കൊന്നും പോസ് ചെയ്യാത്ത റഹീമ അമ്മായി വരെ അവിടെ നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. സുലൈഖ മൂത്തമ്മ അവിടെയുള്ള പുല്ലുകൾക്കിടയിൽ നിന്നും ഇരുന്നും ഫോട്ടോക്ക് പോസ് ചെയ്തു. ജമീല അമ്മായി ഉള്ള എല്ലാ ഫോട്ടോകളിലും തലയിട്ടു. സുമിത്തയും, മൈമൂത്തയും പറയണ്ട അവശ്യമില്ലെല്ലോ....! "കരിഞ്ഞുണങ്ങിയ " അഫി വരെ ചാടി ഓടി കളിച്ചതവിടെ നിന്നാണ്.
സന്ധ്യയാവാനായി ഞങ്ങൾ അവിടെ നിന്നും മെല്ലെയിറങ്ങി.one day trip ആയതു കൊണ്ട് ഇനിയധികം സമയമില്ല. Tea factory യിൽ പോവാൻ കഴിയാത്തതിൽ ഞങ്ങൾക്ക്
"സങ്കടെന്നുല്യ... എന്നാലും ചെറിയൊരു വിഷമം"😥.
രാത്രി അവിടെ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു.
പോവുന്ന വഴിലൊക്കെ നല്ല ട്രാഫിക്കായിരുന്നു. അൽപ്പം ദൂരം പിന്നിട്ടപ്പോൾ ഷാ മോനണെന്ന് തോന്നുന്നു വണ്ടിയിൽ ഛർദ്ദിച്ചു. പിന്നെ...പിന്നെ.. ഒരാരുത്തരായിട്ട് ഛർദ്ദി തുടങ്ങി.രാത്രി കഴിച്ചഫുഡ് ആണ് കാരണമെന്നു തോന്നുന്നു. കൊണ്ടുവന്ന ബിരിയാണി ചെമ്പിൽ നിന്നും അസഹനീയ ഗന്ധം വരുന്നു.വണ്ടിയാണെങ്കിൽ ഒച്ചിനെ പോലെയാണ് ഇഴയുന്നത്, അത്രത്തോളം ട്രാഫിക് ബ്ലോക്കായിരുന്നു. ആകെയൊരു വിർപ്പുമുട്ടിക്കുന്ന അന്തരീക്ഷം. ഉറങ്ങാൻ നോക്കിയിട്ട് ഉറക്കവും വരുന്നില്ല. "ഏത് നേരത്താണാവോ ഞാനീ യാത്രക്ക് ഒരുമ്പട്ടത്, ഇനി ഒരിക്കലും ഞാൻ യാത്ര പോവില്ല" എന്ന് പറയേണ്ട താമസം"ഇങ്ങിനെയൊക്കെയാണേലും മനുഷ്യമ്മാര് ഇനിയും യാത്ര ചെയ്യും" എന്ന് അമ്മായി തൻ്റെ വാചകത്തെ തിരുത്തി കുറിച്ചു.അതൊരു നഗ്നമായ സത്യമാണ് യയാത്രിക്കിടയിൽ നാമെത്ര ദുരിതങ്ങളിലകപ്പെട്ടാലും ഒരു തരി ഓർമ്മകൾ ബാക്കി വയ്ക്കുന്ന അനുഭൂതിയാണ് യാത്ര. നാം പരസ്പരമറിഞ്ഞൊന്നാവുന്ന ഒരു പ്രക്രിയ. മണ്ണിനെയും മനസ്സിനെയും പ്രണയിക്കുന്ന പ്രതിഭാസം. നാടുകാണി ചുരം കഴിഞ്ഞിട്ടുണ്ട്... ട്രാഫിക്ക് ബ്ലോക്ക് ഒഴിഞ്ഞ് കിട്ടിയിട്ടുണ്ട്.അൽപ്പം ആശ്വാസം...ഞങ്ങൾ വീട്ടിലെത്തി...രാവിലെ അമ്മായിമാർക്കിടയിലെ കൊച്ചുവർത്തമാനം അടുത്ത യാത്രയെ പറ്റിയായിരുന്നു...
0 Comments