"മക്കളെ എഴുന്നേൽക്ക് പരീക്ഷക്ക് പോവണ്ടെ?" സിനാൻ മൂത്തമ്മ ഞങ്ങളെ വിളിച്ചു. സമയം 3:15 ആയിട്ടെല്ലെ ഉള്ളു ആറു മണി ആയിട്ടെല്ലെ ഉള്ളൂ. "വാപ്പച്ചി ജഗളയുണ്ടാക്കിയിട്ടാ"...
എന്നു പറഞ്ഞവർ താഴെത്തെക്കിറങ്ങി.
ഞങ്ങൾ വീണ്ടും കിടന്നു...
"നിങ്ങൾക്കു എഴുന്നേൽക്കാനായില്ലെ, ഇനിയും നേരം വൈകിയാൽ ട്രെയിൻ പോവും" വാവച്ചിയുടെ ശബ്ദ കേട്ട് ഞങ്ങളുണർന്നു. വാവച്ചിക്ക് ചെറുതായ ക്ഷീണമുണ്ടായിട്ടും കഷ്ട്ടപ്പെട്ട് മുകളിലേക്ക് കയറി വന്നതാണ് അതുംFull on full Power ൽ.
ഞാനും സിനാനമെഴുന്നേറ്റു ഡ്രസ്സ് മാറി.പ്രഭാത കൃത്യങ്ങൾ ചെയ്തു. സമയമിനിയും ബാക്കിയാണ് മൊബൈലിൽ വച്ച അലാറം ഇപ്പോഴാണടിയുന്നത്.
പഷ്ട്... ഞാൻ സിനാന്റെ മുഖത്ത് നോക്കിയൊന്നു ചിരിച്ചു. "വാപ്പച്ചി അങ്ങിനെ എന്തെങ്കിലുമേൽപ്പിച്ചാൽ അത് മൂപ്പര് ചെയ്തിട്ടെ നിൽക്കൂ."
കുറച്ച് നേരം മൗനികളായി ഞങ്ങൾ വീടിന്റെ കോലായിലിരുന്നു .പിന്നെ ഞങ്ങൾ ചായ കുടിച്ച് വീട്ടിൽ നിന്നറങ്ങി.ആറു മാണിയാവാൻ ഇനിയും സമയമുണ്ട്.ഞങ്ങൾ കോഴിക്കോട്ടത്തി.സുബ്ഹി ബാങ്ക് കൊടുത്തിരുന്നു ,ഞങ്ങൾ നിസ്ക്കരിക്കാനവിടെക്ക് കയറി. നിസ്ക്കാരം കഴിഞ്ഞ് ഞങ്ങൾ റെയിൽവേയിലെത്തി. സൂപ്പർഫാസ്റ്റ് ആയിരുന്നു ട്രെയിൻ.സിനാനോട് യാത്ര പറഞ്ഞ് ഞാൻ തീവണ്ടിയിൽ കയറി.
മംഗലാപുരത്ത് വച്ചാണ് പരീക്ഷ. റെയിൽവേ പരീക്ഷക്ക് വേണ്ടി തീവണ്ടിയിൽ തന്നെ യാത്ര. RRB യുടെ പരീക്ഷക്കാരുമായിട്ടാണ് ഞാനെഴുതുന്നത്. കോവിഡിന്റെ ഒന്നാം തരംഗം അൽപ്പം ക്ഷമിച്ചപ്പോളായിരുന്നു എന്റെ പരീക്ഷ. ഒന്നും കാര്യമായിട്ട് പഠിക്കാത്തത് കൊണ്ട് എഴുതെണ്ടാ എന്നു വിചാരിച്ചിരുന്നു. പക്ഷേ കിട്ടിയ അവസരം എന്തിനാ പഴാക്കുന്നതെന്നോർട്ട് പോയതാ. ട്രെയിൻ വളരെ വേഗത്തിലാണ് പോവുന്നത്. കോഴിക്കോട് ജില്ലയും കടന്ന് പോയി. പയ്യാന്നൂരിലെത്തിയപ്പോഴാണ്
പ്ലസ്ടു വിലൊപ്പം പഠിച്ച മർസദിനെയും അസ്മയെയും ഓർമ്മ വന്നത് .രണ്ടാളും നല്ല അസ്സൽ കണ്ണൂരുകാരാ... അവരുടെ കണ്ണുരൻ ഭാക്ഷ കേട്ടിരിക്കാൻ നല്ലാ രസമാ. മർസദ് നല്ലൊരു എഴുത്തുകാരനാ... സാഹിത്യം കൊണ്ട് അമ്മാനമാടുന്നവൻ,
അസ്മയും നല്ല എഴുത്തുകാരിയാണ്, പക്ഷേ ഞാൻ അത് തിരിച്ചറിഞ്ഞത് +2 നു ശേഷമാണ്.കോവിഡ് സമയമായത് അവരുടെ ഭാഗ്യം അല്ലെങ്കിൽ അവരുടെ വീട്ടിൽ പോയി ശാപ്പാട് തരപ്പെടുത്താമായിരുന്നു. യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.കാസർഗോഡ് എത്തിയിരിക്കുന്നു. ട്രെയിനിന്റെ വാതിലിൽ നിന്നു നോക്കുമ്പോൾ നമുക്ക് പ്രകൃതിയിൽ വന്ന മാറ്റം കാണമായിരുന്നു. ഒടുവിൽ മംഗലാപുരമെത്തി. ബോഡേൽ എന്ന സ്ഥലത്ത് വച്ചാണ് പരീക്ഷ. ഞാനതവിടെയാണെന്നൊരാളോട് തിരക്കി. സംസാരത്തിൽ നിന്ന് മൂപ്പർ കർണാടകക്കാരനെന്ന് മനസ്സിലായി. പക്ഷേ കുറേക്കാലം കേരളത്തിൽ നിന്നു പഠിച്ചത് കൊണ്ട് മൂപ്പർക്ക് മലയാളമറിയാം. ഞാൻ തിരഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നൊരാൾ എന്നെ തൊണ്ടി.
നീണ്ട് അൽപ്പം തടിച്ച ഏകദേശം 26 വയസ്സോളം തോന്നിക്കുന്ന ഒരാൾ എന്നോട് ചോദിച്ചു.
''ബോഡേലേക്കാണോ "?
ആഹാ മലയാളി...!
"നിങ്ങൾ RRB പരീക്ഷക്ക് വന്നതാണോ? "
എന്ന് ഞാൻ മറുചോദ്യം ചോദിച്ചു. "അതെ " എന്നവൻ പറഞ്ഞു.
ഒരാളെ കൂട്ടിനു കിട്ടി.
ബേഡേലേക്ക് പോവണമെങ്കിലാദ്യം മംഗലാപുരം ബാസ്സ്റ്റാന്റിലേക്കു പോവണം. "നിങ്ങളെ പേരന്താ?"
"പ്രയാഗ് ".
" എവിടെയാ സ്ഥലം?"
"കണ്ണൂർ ".
"നിങ്ങൾ മുമ്പ് RRB പരീക്ഷ എഴുതിയിരുന്നോ?"
" കഴിഞ്ഞ പ്രവിശ്യം CBT 1 എഴുതിയിരുന്നു, ജയിച്ചിരുന്നു, പക്ഷേ CBT 2 വിൽ പരാജയപ്പെട്ടു."
കുശലനേഷ്വണങ്ങൾക്കൊടുവിൽ ഞങ്ങൾ ബസ്സ് Stop ൽ എത്തി.
അവിടെ Buss നിരനിരായിട്ടുണ്ട്. ഒരേ റൂട്ടിൽ പോവുന്ന ബസ്സുകൾക്ക് ഒരേ നമ്പർ മുന്നിലെ ചില്ലിൽ ഒട്ടിച്ച് വച്ചിട്ടുണ്ട്. ഞങ്ങൾ ബോഡേലേക്കെത്തി.ചെറുതായിട്ട് വിശക്കുന്നുണ്ടായിരുന്നു.
പരീക്ഷയല്ലേ അതുകൊണ്ട് ലഘുവായ ഭക്ഷണം കഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ശേഷം ഞങ്ങൾ പരീക്ഷ കേന്ദ്രത്തിലെത്തി. അപ്പാഴാണ് ഒരു കാര്യം ബോധ്യപ്പെട്ടത് അവിടെ വന്നവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.ഒന്നരക്കാണ് ഞങ്ങൾ പരീക്ഷക്ക് റിപ്പോർട്ട് ചെയ്തത്.പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞപ്പോഴേക്കും സമയം 2:30. അതിന ശേഷമാണ് പരീക്ഷ തുടങ്ങിയത്. കമ്പ്യൂട്ടറിൽ ഒൺലൈൻ മോഡിലായി ആയിരുന്നു എക്സാം .നാലു മണി ആയപ്പോൾ എക്സാം അവസാനിച്ചു. ഞങ്ങൾ വീണ്ടും റെയിൽവെ എത്തി. ഞാൻ മംഗളൂരുവിലേക്ക് വരാൻ മാത്രമായിട്ടായിരുന്നു ടിക്കറ്റെടുത്തത്, തിരികെ വരാൻ റിസർവ് ചെയ്തിരുന്നില്ല, കാരണം പെട്ടെന്ന് എത് ട്രെയിനാ വരുന്നത് അതിനനുസരിച്ച് ടിക്കറ്റെടുക്കുമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ
കോവിഡായതു കൊണ്ടു റിസർവ് ചെയ്തവർക്ക് മാത്രമേ ട്രയിനിൽ പോവാൻ പറ്റുള്ളു. ഞാൻ പെട്ടു....
പിന്നെയൊരു മാർഗം അവിടെ പോയി എന്തൊ ഫോം പൂരിപ്പിക്കണം... അവിടെ ഒരു സൂപ്പർഫാസ്റ്റ് ട്രെയിനുണ്ടായിരുന്നു' അതിൽ കയറാൻ പറ്റില്ല.... റിസർവ് ചെയ്യാത്തതു കൊണ്ട് വൻ പിഴ അടച്ചാലേ കയറാൻ പറ്റുമായിരുന്നുള്ളു. ശേഷം വന്ന local Train ൽ കയറി. ഞാൻ കോഴിക്കോടെത്തി ഏകദേശം പത്തു മണിയായിട്ടുണ്ട്. അവിടെ അളിയനും പെങ്ങളു കാറുമായി വന്നിട്ടുണ്ട് .അവരോടൊത്ത് ഞാൻ വീട്ടിലേക്കു തിരിച്ചു.
0 Comments