ഒന്നും...ഒന്നും...മൂന്ന്


മയം 8:30,ഉറക്ക പ്രാന്ത് മാറാതെ ഞാനെണിറ്റു. പോകേണ്ടെന്നു വിചാരിച്ചതാ... എന്തു ചെയ്യാനാ ഹാനിയോട് വരുമെന്നേറ്റു പോയി
 മുമ്പ് കാറ്ററിംഗിനു പോവന്നേറ്റിട്ട് പോയില്ല...ഇനിയും അങ്ങിനെ...
സമയം കടന്നു പോയി. പെട്ടെന്ന് ഒരു ചോദ്യം " ഒന്നും ഒന്നും കുട്ടിയാൽ എത്രാ?" പിന്നെ നമ്മളോടാ മുപ്പരെ ചോദ്യം, ഞാൻ രണ്ടാണെന്ന് പറയാൻ വിചാരിച്ചു. അപ്പോഴേക്കും ഏതൊരു പഹയൻ രണ്ടെന്ന് പറഞ്ഞു. "അതല്ലാതെ വെറെ വല്ല ഉത്തരം?" അപ്പോഴാണ് " ബഷീർ ജീ" ന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്, പിന്നെ ഒന്നുമാലോചിച്ചില്ല " ഇമ്മിണി ബല്ല്യ ഒന്നെന്ന് പറഞ്ഞു. "അതല്ലാതെ വല്ല ഉത്തരം ?"
8:30 ക്കാണ് പരിപാടി Start ചെയ്യുമെന്നാണ് അവന് എന്നോട് പറഞ്ഞത്.പത്തിരി തൊള്ളയിൽ കുത്തിനിറച്ച്  വീട്ടിൽ നിന്ന് Bus stop ലേക്ക് ഒരെറ്റോട്ടം അപ്പോഴാണ് കീശയിലേക്ക് കൈയിട്ട് നോക്കിയത്, പിന്നെ ഒന്നും നോക്കില്യ വീട്ടിലേക്ക് തിരി ചോടി, പണമെടുത്ത് വീണ്ടും Bus stop ലേക്ക് ഒരെറ്റോട്ടം.

അങ്ങിനെ പുന്നശ്ശേരിയെത്തി.... പുന്നശ്ശേരി ഞാനിതുവരെ പോയതായി എന്റെ ഓർമ്മയിലില്ല, ഇത് ആദ്യമായിട്ടാണ്.  അങ്ങിനെ നിൽക്കുമ്പോളാണ് അടുത്ത പ്രശ്നം "ക്ലാസ് എവിടെയാണെന്ന് "നിക്കറിയില്ല്യ. അപ്പോഴാണ് phone ന്റെ കാര്യമോർത്തത്, വൈകില്ല, ഞാൻ ഹാനിയെ വിളിച്ചു... ഫോണെടുത്തത് ഏതോ പെങ്കൊച്ചാന്ന് തോന്നുന്നു " ഫോൺ കോൾ ചെയ്യാൻ നിങ്ങളു Phone ൽ മതിയായBalance ഇല്ലെ"ന്നവൾ പറഞ്ഞു.
പിന്നെ ഒരു രക്ഷല്ല്യണ്ട് നിക്കുമ്പോഴാണ് ,
ന്റെ കൺമുമ്പിലതാ ഹാനി
ഹോ! പാതി ആശ്വാസം,അങിനെ അവന്റെ ഒപ്പം ഞാൻ ക്ലാസിലേക്ക് പോയി. കേറിയപ്പോൾ തന്നെ ഒരു കുപ്പിയും note pad ഉം കിട്ടി.

ക്ലാസ്സ്‌ ബഹു ജോറായി തുടങ്ങിയിരുന്നു. 1st തന്നെ മൂപ്പർ ശൂന്യമായൊരു കപ്പ്‌ കാണിച്ചു തന്നു ഇതുപോലെയവണം നിങ്ങളുടെ മനസ്സെന്ന്, but ന്റെ മനസ്സിലെ കപ്പ് എന്തോ കൊണ്ട് നിറഞ്ഞിരുന്നു.

സമയം കടന്നു പോയി. പെട്ടെന്ന് ഒരു ചോദ്യം " ഒന്നും ഒന്നും കുട്ടിയാൽ എത്രാ?" പിന്നെ നമ്മളോടാ മുപ്പരെ ചോദ്യം, ഞാൻ രണ്ടാണെന്ന് പറയാൻ വിചാരിച്ചു. അപ്പോഴേക്കും ഏതൊരു പഹയൻ രണ്ടെന്ന് പറഞ്ഞു. "അതല്ലാതെ വെറെ വല്ല ഉത്തരം?" അപ്പോഴാണ് " ബഷീർ ജീ" ന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്, പിന്നെ ഒന്നുമാലോചിച്ചില്ല " ഇമ്മിണി ബല്ല്യ ഒന്നെന്ന് പറഞ്ഞു. "അതല്ലാതെ വല്ല ഉത്തരം ?"സദസ്സ് നിശ്ശബ്ദം മൂപ്പര് തുടർന്നു
1+1=3,
1+1=2,
1+1=1
1+1=0
     അതെങ്ങിനെ?🤨🤨
മൂപ്പര് തുടങ്ങി 1+1= 3 ആവുന്നത് രണ്ട് പേർ ഒരുമിച്ച് കൂടി അവരുടെ 2 പേരുടെയും Idea കൾ Share ചെയ്ത് അവർക്ക് പുതുതായി മൂന്നമതൊരു Idea കൂടി അവർക്ക് ലഭിക്കുന്നു.
നമ്മൾ ഇതിലേത് group ആണെന്ന് നാമൊന്ന് ഇരുന്ന് ചിന്തിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് നമ്മുടെ group work ഒക്കെ പ്രതീക്ഷിച്ച രീതിയിൽ ഫലവത്താക്കാത്തത്? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

1+1=2 എന്നത് രണ്ട് പേർ ഒരുമിച്ചിരിക്കുകയും പരസ്പരം Idea കൾ മെനയുകയും, തങ്ങൾ രണ്ടു പേരും കണ്ട് പിടിച്ച പ്രധാനപ്പെട്ട Idea കൾ അവർ തന്റെ Idea കൊണ്ട് മറ്റവൻ തന്നെക്കാൾ കേമൻ ആകുമെന്ന് ഭയന്നിട്ട് പരസ്പരം share ചെയ്യാതിരിക്കുക.

1+1= 1, രണ്ട് ചേർന്ന Group  ൽ രണ്ടു പേരിൽ ഒരാൾ അന്തർമുഖനാവുകയും, അഥവ അതൊന്നും നമുക്ക് പറ്റിയതല്ല എന്ന ഭാവത്തിൽ അന്തം വിട്ടു നിൽക്കുകയും ,ഒരാൾ മാത്രം ഏൽപ്പിച്ച വർക്ക് ചെയ്യുക.

1+1=0, ഒരു group work ഏൽപ്പിച്ചിട്ട് രണ്ട് പേരും അത് ചെയ്യാതെ വെറെ അനാവശ്യ കാര്യങ്ങളിലേർപ്പെടുക. ഇത് പറഞ്ഞപ്പോൾ എനിക്ക് ഓർമ്മ വന്നത് നമ്മടെ CIass ആണ്. miss എന്തെങ്കിലും work തന്നാൽ തിരിഞ്ഞിരുന്ന് Ludo കളിക്കുന്നതാണ്, "നാം എവിടെയോ പൂജ്യമായത് പോലെ...."

നമ്മൾ ഇതിലേത് group ആണെന്ന് നാമൊന്ന് ഇരുന്ന് ചിന്തിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് നമ്മുടെ group work ഒക്കെ പ്രതീക്ഷിച്ച രീതിയിൽ ഫലവത്താക്കാത്തത്? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

മൂന്ന് കരണങ്ങളാണ് ഉളളത് :-

1⃣ Ignorance  :-  അഥവ group ലുള്ള ചിലർ വിചാരിക്കുക എന്റെതു മാത്രമാണ് ശരി, മറ്റുള്ളവർ നൽകുന്ന Idea കൾ സ്വീകരിക്കാതിരിക്കുക. സാധാരണ പഠിപ്പികളിൻ കണ്ടു വരുന്ന സ്വഭാവം.

2⃣ Prejudices :- നമ്മുടെ class ലെ ഉഴപ്പന്മാരുടെ സ്വഭാവമെന്നും പറയാം, ഞാൻ പാവമാണേ! എനിക്കൊന്നുമായില്ലേ എന്നാ ഭാവത്തിൽ group ഒരു work നും പങ്കെടുക്കാതിരിക്കുക, തങ്ങൾക്കും പലതും ചെയ്യാൻ കഴിയുമെന്ന കാര്യമവർ ബോധപൂർവ്വം മറക്കുന്നു.ഇവർക്ക് groupൽ എന്ത് work ആണ് ചെയ്യാൻ കഴിയുന്നതെന്ന് മനസ്സിലാക്കി അവർക്ക് ആ പണി കൊടുക്കാൻ ആ group ലെ membres ശ്രമിക്കണം

3⃣ clique

ക്ലാസിൽ കേട്ട നമ്മൾക്കവശ്യമുള്ള പ്രധാന ഭാഗത്തിൽ നിന്നുള്ള ഒരു ഭാഗമാണ് ഞാൻ നിങ്ങളോട് share ചെയ്തത് .
ഇനിയും കുറെ പറയാനുണ്ട് പക്ഷേ type ചെയ്ത് ഞാൻ കുഴങ്ങി.
തൽക്കാലമവിടെ നിർത്തുകയാണ്. എന്തായാലും "mind power" CIass ന്റെ mind ഉം വയറും നിറച്ചു.രാവിലെ കട്ലേറ്റും പാൽ ചായയും, ഉച്ചക്ക് മ ന്തിയും ,വൈകുന്നേരം ചായയും കടിയും,ശാപ്പാട് കുശാൽ.
തീർത്തും എനിക്ക് നവാനുഭൂതി നൽകിയ ക്ലാസ്
ആയിരുന്നു, പാതി മനസ്സോടയാണു ഞാൻ ക്ലാസിലേക്ക്  ഹാനി വിളിച്ചപ്പോൾ പോയത്, ഒരു mind Power  ക്ലാസിനു ഏകദേശം 3000 രൂപയോളം ചിലവാകും, ഇങ്ങിനെയൊരു ക്ലാസിന് ഒരു രൂപ ചിലവുമില്ലാതെ കിട്ടി എന്നതു തന്നെ വല്യഭാഗ്യമായി ഞാൻ കരുതുന്നു .

"ന്റെ അനുഭാവ കഥ ഞാൻ നിങ്ങളോട് share ചെയ്തല്ലോ?ങ്ങൾക്ക് ഇഷ്ട്ടായലും, ഇല്ലേലും ഇതിന് Comment ചെയ്യണം but emuji ആവരുത് പിന്നെ ഒന്നോ രണ്ടോ Sentance ൽ  ഒതുക്കരുത്.


 Abdul Basith

 Chief Editor of the Ulbhava ,
 Author in Blog Diary,Mini story,
 Poems,etc

0 Comments