മറവി

 


കോലായിൽ രാത്രി കാറ്റും കൊണ്ട് Pes കളിച്ചോണ്ട് നിക്കുമ്പോഴാണ് തലയിലൊരു ബൾബ് കത്തിയത്. 

"മറവി..."

മറവീന്ന് പറഞ്ഞാൽ എന്താണ് ?

Insta യിലൊരു Post അങ്ങ് കാച്ചണം. 

"നിങ്ങളെല്ലാം മറക്കുമോ ? "

" മറക്കാൻ തുടങ്ങിയ ചില മറവികളൊഴിച്ച് " ...

ആഹാ ! നല്ല സിദ്ധാന്തം സംഗതി കൊള്ളാം... പക്ഷേ എന്തോ ഒരു വശപിശക് പോലെ... എന്തായാലും നാളെ ഒന്ന് modify ചെയ്തു എഴുതാമെന്നു വച്ചു. പിറ്റെന്ന് രാവിലെ ഉമ്മ ഫാനിന്റെ സ്വിച്ച് ഓഫാക്കാൻ എന്റെ റൂമിലേക്ക് വന്നതാ... 

" പടച്ചോനെന്ന് " പറഞ്ഞ് പുതപ്പ് മാറ്റി ഞാൻ റോക്കറ്റ് 

വിട്ട പോലെ ഒരോട്ടം.

ഇവനിതങ്ങോട്ടയെന്ന അന്ധാളിപ്പിലാണ് ഉമ്മ...!

ഇന്നലെ രാത്രി കുളത്തിലെ നിറഞ്ഞു കിടന്ന വെള്ളം ഒഴുവാക്കാൻ ഓസിട്ടു വച്ചിരുന്നു. അതെടുക്കാൻ ഇപ്പോളാണ് ഓർമ്മ വന്നത്.

ഒരു കൈപ്പത്തി 

അകലെത്തിലെ വെള്ളം ബാക്കിയുള്ളു.... കുറച്ചും കൂടി കഴിഞ്ഞിനേൽ അതിലെ മീനുകളെല്ലാം പരലോകത്തേക്ക് ചാടിയേനെ...!

മറവിയെ കുറിച്ച് തത്വം മെനിയാനല്ല...

ഓസ് കുളത്തിൽ നിന്നെടുക്കാൻ 

മറന്നിട്ടുണ്ടെന്നാണ് തലച്ചോർ പറയാനുദ്ദേശിച്ചതെന്നാണ് ഇപ്പോളാണ് പിടികിട്ടിയത്.

😂😂😂



0 Comments