കാറ്റുകളുടെ നാട്ടിലെക്കൊരു യാത്ര

  


നിന്നെ എനിക്കറിയാം, നിന്നെ നിയന്ത്രിക്കാൻ നിനക്കറിയാം

നേരം ഉച്ചകഴിഞ്ഞിരിക്കുന്നു. പതിഞ്ഞ താളത്തിൽ ഉയരുന്ന സംഗീതം.ചിലർ പാതി മയക്കത്തിലാണ്... ചിലർ കണ്ണ് തുറന്നുറങ്ങുന്നു...ബസ്സ് ചലിച്ചുകൊണ്ടിരിക്കുകയാണ്...ഒടുവിൽ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി...രാമക്കൽമേട്...കാറ്റൊഴുകുന്ന കര എന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല... ഇന്ത്യയിൽ തന്നെ ഏറ്റവുമധികം കാറ്റ് ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് രാമക്കൽമേട്...

"വല്ലതും താടോ... വല്ലാത്ത വിശപ്പെന്ന്" പറഞ്ഞെന്റെ വയർ കരയുന്നുണ്ടായിരിന്നു...രാവിലെ കൊടൈകനാലിൽ നിന്നും ഭക്ഷണ കഴിച്ചതാണ് പിന്നെ കാര്യമായിട്ടുള്ള ശാപ്പാട് തരപ്പെട്ടിട്ടില്ല.അതു കൊണ്ടാവാം വയറിനിത്തിരി മുറുമുറുപ്പ് . അങ്ങിനെ ഞങ്ങൾ രമക്കൽമേടിനു  സമീപമുള്ള ഹോട്ടലിനടുത്ത് ഞങ്ങളിറങ്ങി.ആ പ്രദേശത്തിനു ചേർന്ന മനോഹരമായ ഹോട്ടൽ.കയറി വരുമ്പോൾ തന്നെ ഹോട്ടലിന്റെ മുൻവശത്തൊരു മീൻകുളം. ഞങ്ങൾ ഹോട്ടലിലേക്കു കയറി. തളികളിൽ നിറഞ്ഞ് നിൽക്കുന്ന ഫ്രൈഡ് റൈസും,ഒറ്റനോട്ടത്തിൽ അപ്പുറത്തെന്തോ കോളി ഫ്ലവർ കറിയാണെന്ന് തോന്നിച്ചു,അടുത്തെത്തിയപ്പോളാണ് കോഴി കറിയാണെന്നു മനസ്സിലായത്.ഒരൽപ്പം ആർത്തിയോടെയാണ് ഞാൻ ഭക്ഷണം കഴിച്ചത്... ഹാവൂ...! ഇപ്പോഴണ് സമാധാനമായത് വിശപ്പ് അൽപ്പം ക്ഷമിച്ചിട്ടുണ്ട്. ഇനി ഒരൽപ്പം ബഡായി അവാം...

എത് പ്രതിസന്ധികളിലും ഒരാൾ കൂടെ ഉണ്ടെന്ന് മനസ്സിലാകുമ്പോഴാണ് ജീവിക്കാൻ കൊതി തോന്നുന്നത്

പലരും കളകള വർത്തമാനത്തിലാണ്... ചിലരെന്തെക്കെയോ തള്ളി മറിക്കുന്നു.കൂട്ടത്തിലൊരു വൾ കുട്ടുകാരോട് എന്തോ കുശുകുശുകുന്നു, പതിവ് പോലെ എന്തോ തള്ള് പറയുകയാണെന്നാണ് ഞാൻ കരുതിയത്... 

പക്ഷേ ഒരു സങ്കീർണ്ണമായ അവളുടെ ജീവിത നിമിഷത്തെ കുറിച്ചാണവൾ പറഞ്ഞത്...തന്നെക്കുറിച്ച് ചിലർ അവളുടെ ഉപ്പയോട് മോശമായി പറഞ്ഞെന്ന് തിരിച്ചറിഞ്ഞ ദിവസം...

ഏറെ സങ്കടത്തോടെ... ഭയത്തോടെയാണവൾ വീട്ടിലെത്തിയത്... തന്നെ കുറിച്ചവർ മെനഞ്ഞെടുത്തകഥകൾ ഉപ്പ വിശ്വസിച്ചിട്ടുണ്ടോ???അവൾ വീട്ടിലേക്ക് കാലെടുത്ത് വച്ച നിമിഷം... 

വീടിന്റെ പൂമുഖത്ത് അവളുടെ ഉപ്പയുണ്ടായിരുന്നു... വാടിയ മുഖമവൾ മെല്ലെ ഉയർത്തി...ഇനി എന്തും സംഭവിക്കാം...ഒരു പക്ഷേ ജീവിതത്തിലൊരിക്കാലും അവളാഗ്രഹിക്കാത്ത നിമിഷമായിത് മാറാം....

പക്ഷേ, കോപിഷ്ഠനായ ഉപ്പയെ അല്ല അവൾ കണ്ടത് മറിച്ചൊരു ഭാവപകർച്ചയുമില്ലാതെ നിൽക്കുന്ന ഉപ്പയെ ആണ് അവൾ കണ്ടത്. മോളേ... അടുക്കളയിലുണ്ട് ചായ എടുത്ത് കുടിച്ചോ. പകുതി ജീവൻ തിരിച്ച് കിട്ടിയ പോല... അവൾ വീടിനുള്ളിൽ കയറി ഫ്രഷായി ഉപ്പയുടെ അരികിലേക്ക് ചെന്നു. കയ്യിൽ ഫോണുണ്ടായിരുന്നു. ഉപ്പയുടെ അടുത്തേക്ക് നീട്ടികൊണ്ടവൾ പറഞ്ഞു... ഇതാ ഉപ്പാ ഫോൺ... ഇതെനിക്ക് വേണ്ടാ... ഇതല്ലെ എല്ലാത്തിനും കാരണം. അവളെ നോക്കി ഉപ്പ പറഞ്ഞു: നിന്നെ എനിക്കറിയാം, നിന്നെ നിയന്ത്രിക്കാൻ നിനക്കറിയാം, ഫോൺ നിന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ...


രാമക്കൽമേടിൽ നിന്നും ബസ്സിനു സമീപം

വിശന്ന വയറിലേക്കൊരൽപ്പം റൊട്ടി ചോദിച്ചപ്പോൾ കുഴി മന്തി കിട്ടിയ അവസ്ഥയാണവൾക്ക്... അന്നവളറിഞ്ഞു ഉപ്പയുടെ സമുദ്രമാകുന്ന സനേഹത്തിന്റെ ആഴം... അവളുടെ വാക്കുകളുടെ ഇടർച്ചയിലുണ്ടായിരുന്നു ഉപ്പയോടുള്ള കടപ്പാട്.

ഇത് കേട്ടു നിന്ന എനിക്കാ വ്യക്തിയോട് തോന്നിയ വികാരം ആദരവും ബഹുമാനവും മാത്രം...

എത് പ്രതിസന്ധികളിലും ഒരാൾ കൂടെ ഉണ്ടെന്ന് മനസ്സിലാകുമ്പോഴാണ് ജീവിക്കാൻ കൊതി തോന്നുന്നത്...

ഞങ്ങൾ ഭക്ഷണം കഴിച്ചു... ഹോട്ടലിന്റെ പരിസരങ്ങളിൽ വിശ്രമിച്ചു. ഇതിനിടയൽ ഫോട്ടോ ഷൂട്ടെടുക്കാൻ മറന്നില്ല. നസീബയുടെ ഐ-ഫോണിൽ സുഹൈലണ്ണന്റെ ഫോട്ടോഗ്രഫി.ആഹാ സംഗതി പൊളിച്ചു... കിടിലൻ... പിന്നെയെന്നും നോക്കീല്യ ഇൻസ്റ്റയിലൊരു പോസ്റ്റുമിട്ടു...

ഈ യാത്രയിലോരോ വ്യക്തിയും സുഹൈലിനോടും നസീബയോടു കടപ്പെട്ടിരിക്കും,വിശേഷിച്ച് സുഹൈലണ്ണനോട് കാരണം   യാത്രയുടെ ഒരോ നിമിഷങ്ങളും അവരുടെ ഫോണിൽ പകർത്തിയെടുത്തു തന്നു... ഒരു മടിയുമില്ലാതെ... ക്ഷമയോടെ...

അവർ ഐഫോൺ കയ്യിലെടുത്തു എന്ന തെറ്റെ ചെയ്തുള്ളു... നന്ദി... പറയാൻ വാക്കുകളില്ല...

സമയം ഏകദേശം നാലു മണി ആയി... രാമക്കൽമേട് ട്രക്കിങ്ങിനു സമയമായി... ജീപ്പ് ട്രക്കിങ്ങും പ്രതീക്ഷിച്ചു പോയ ഞങ്ങളോട് നടന്നുള്ള ട്രക്കിങ്ങാണ്  ട്രിപ്പിന്റെ പക്കേജിലുളളന്ന തെറിഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചു...

 പക്ഷേ ഞങ്ങൾ നടന്നു ട്രക്കിങ്ങ് ചെയ്യാനങ്ങ് തീരുമാനിച്ചു...

അല്ലാതെ വെറെ വഴിയൊന്നുമില്ലേല്ലോ?

ട്രക്കിങ്ങിനു പോവും മുമ്പ് ഞങ്ങൾ ബസ്സിനു മുകളിൽ കയറി നൃത്തം കളിക്കാൻ തീരുമാനിച്ചു... 

എല്ലാരും സെറ്റായി ബസ്സിനടുത്തേക്ക് കുതിച്ചു...

വീണ്ടും ക്ഷീണോസ്ക്കീ....

ബസ്സിനുകളിൽ ഏസിയുടെ സാമിഗ്രികളുണ്ടായത് കൊണ്ട് മുകളിൽ കയറി നൃത്തം ചെയ്യാൻ സ്ഥലമില്ല... തോളിൽ തൂക്കിയിട്ട 

 JBLൽ നിന്നുമൊരു ശബ്ദം... 

"വാത്തി കമ്മി..."പിന്നെയൊന്നും നോക്കിയില്ല ബസ്സിനു മുന്നിൽ വച്ചു ഞങ്ങൾ നൃത്തം ചെയ്തു... ക്യാമറ കണ്ണുകളുണർന്നു ഞങ്ങളെ തുറിച്ചു നോക്കി...

"വാത്തി കമ്മി..." ഈ യാത്രയിലുണ്ടാക്കിയ ഓളം അത്ര ചെറുതല്ല... പ്രത്യേകിച്ച് ഷാഹിദണ്ണനെ കുറിച്ചോർക്കുമ്പോൾ...

"വാത്തി കമ്മി" എത് നടപ്പാതിരക്ക് കേട്ടാലും ഷാഹിദണ്ണൻ ആടും പാടും... ഒരു കോമരം പോലെ...

വ്യൂ പൊയിന്റിൽ നിന്നുള്ള ദ്യശ്യം


നൃത്തം കഴിഞ്ഞു... ഞങ്ങൾ ട്രക്കിങ്ങ് തുടങ്ങി... തോളിൽ തൂക്കിയിട്ട JBL ഉം, പാട്ടുനൊത്ത താളം തുള്ളി ഞങ്ങൾ നടന്നു... അവിടമൊരു കാറ്റിന്റെ തഴുകലുണ്ടായിരുന്നു... നടന്ന്... നടന്നു... കാലുകൾ കുഴയുന്നതു പോലെ... ഇല്ല ഞങ്ങൾ തളരുകയില്ല സർവ്വ ശക്തിക്കും സംഭരിച്ച് ഞങ്ങളാഞ്ഞു നടന്നു... ഒടുവിൽ ഞങ്ങൾ വ്യൂ പോയൻറിനരികലെത്തി... പറകൾക്കിടയിലൂടെ വലിഞ്ഞുകയറി മുകളിലേക്കെത്തിയ ഞങ്ങളെ കാത്തിരുന്നത് ശക്തിയായി ഒഴുകുന്ന വെള്ളത്തെ പോലെ ഒഴുകുന്ന കാറ്റായിരുന്നു... 

ഒരു വേള ഞാൻ പറന്നു പോകുമോ എന്ന ആശങ്ക എന്നിലുണ്ടാക്കിയിരുന്നു... പക്ഷേ... സമയം കഴിയുംതോറും  ഞങ്ങൾക്ക് കാറ്റ് ഞങ്ങൾ അസ്വാദകരമായ ഒന്നായി തീർന്നു... അവിടെ നിന്നു താഴെക്കു നോക്കുമ്പോൾ വിശാലമായ ചതുരാകൃതിയിൽ ക്രമീകരിച്ചിട്ടുള്ള കൃഷിയിടങ്ങളും... തമിഴ് നാടൻ വീടുകളും കാണാമായിരുന്നു... അതിനിടയിലാണ് സിനാനും അർജുനും മറ്റൊരു പാറക്കു മുകളിൽ കയറുന്നത് കണ്ടത്... പക്ഷേ കയറിയ പാതി തിരിച്ചു വന്നു... കാര്യം തിരക്കിയപ്പോളാണറിഞ്ഞത് ഈ പാറയെ പോലെ പിടുത്തമില്ല അവിടെ.അവർ ഞങ്ങളുടെ അടുത്തേക്കു വന്നു... മാമലകളുടെ സൗന്ദര്യമാസ്വദിച്ച് കാറ്റിന്റെ തലോടലേറ്റ് (വെറുതെ പറഞ്ഞതാ...,കാറ്റിന്റെ തലോടലല്ല കാറ്റിന്റെ പ്രഹരമേറ്റെന്നു പറഞ്ഞാൽ മതി) പ്രകൃതിയുടെ മനോഹാരിത കണ്ട് ഞങ്ങളൊന്നിച്ച് പാടി "മാമല കണ്ടെ... തന്തിനം താനെ... "

( സംഗതി പാട്ട് മുഴുവനായിട്ടു എനിക്കറിയില്ല എന്നതാണു വസ്തുത... പക്ഷേ ഞാൻ ഫാഫാ... ടീമാണ് ട്ടോ... ഞമ്മൾക്ക് എല്ലാ പാട്ടുമറിയാം... എന്താ ഫാഫാ ടീം എന്ന് ഇപ്പോൾ പറയാമേ... Just wait & See )

വ്യൂ പൊയിന്റിൽ നിന്നും 


നേരം പോയതറിഞ്ഞില്ല... അടുത്ത സ്ഥലത്തേക്ക് പോവൻ സമയമായി... ഞങ്ങൾ തിരിച്ചു നടന്നു...

പിന്നെ ഞങ്ങൾ പോയത് കുറവന്റെയും കുറുത്തിയുടെയും പ്രതിമയുടെ അടുത്തേക്കാണ്... ഞങ്ങൾ പ്രതിമക്കരികെയെത്തി വളരെ മനോഹരമായ ശിൽപ്പം... 

ഇടുക്കി ഡാമിന്റെ അരികിലെത്തെ പാറയാണവരെത്രെ...! പുരാണ കാലത്ത് കുറത്തിയെയും കുറുവ നെയും ശാപിച്ച് പറയാക്കി എന്നാണ് ഐത്യാഹം... പിന്നെ ഞങ്ങളതിന്റെ പുറകിലേക്ക് നടന്നു... അവിടെ ഒരു മലമുഴക്കി വെഴാമ്പലിന്റെ പ്രതികാത്മകമായ ഒരു ശിൽപ്പം അതിനുള്ളിലേക്ക് കയറാൻ ഗോവണിയുണ്ട്... പിന്നെ ഞങ്ങളങ്ങോട്ടാണ് കയറിയത്. അവിടെ നിന്നുമൊരു ഫോട്ടോ ഷൂട്ട് കഴിഞ്ഞാണ് ഞങ്ങളിറങ്ങിയത്.

മലമുഴക്കി വേഴാമ്പലിന്റെ പ്രതീകാത്മകമായ പ്രതിമക്കുള്ളിൽ നിന്നും


പിന്നെ ഞങ്ങൾ ചുറ്റുമിരുന്നു പാട്ടക്ഷരം കളിക്കാൻ തുടങ്ങി.ഞാനും ഷറഫുസാറും, നജീബയും, ആര്യയുമടങ്ങിയ ടീമാണ് ഞങ്ങളുടെ ടീം. ആകെ പാടാനറിയുന്നത് ആര്യ ചേച്ചിക്കും നജീബക്കും മാത്രമാണ്... കളി തുടങ്ങി... അപ്പുറത്തെ ടീമുകളിലുള്ളത് പാട്ടുകരൻ സിനാൻ... പാട്ടുകാരി ഷിഫാന... ലാലേട്ടൻ ജൂനിയർ... ഹമ്മോ! വിചാരിച്ചതു പോലെ തന്നെ ഞങ്ങളെ കുഴക്കാനൊരക്ഷരം വന്നു... "ഫാ"... സംഗതി "ഫാ" വച്ചിട്ടുള്ള പാട്ടില്ലെങ്കിലും ഞങ്ങൾ പാടും, കാരണം ഗാന ഗന്ധർവൻ ഷറഫുസാർ ഞങ്ങളെ ടീമിലാ...

സാർ പാട്ടു തുടങ്ങി

 "ഫാ.. ഫാ... ഫാ... ഫാട്ട് (ഫാ എന്നക്ഷരം മാത്രമുള്ള പാട്ട് ). മറ്റുള്ള ടീമാംഗങ്ങൾ പാട്ട് അംഗീകരിച്ചില്ല. സാർ നാടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും ഫലമില്ല അങ്ങിനെ Monkey യുടെ M ഞങ്ങൾക്കാദ്യം കിട്ടി.

നേരമിരുട്ടുന്നത് വരെ ഞങ്ങൾ കച്ചേരി തുടർന്നു... ശേഷം ഞങ്ങൾ വീണ്ടും ഹോട്ടലിൽ തിരിച്ചുവന്ന് ,DJ പാർട്ടി തുടങ്ങി... ആളി കത്തുന്ന തീയെ വലം വച്ച് ഞങ്ങൾ എല്ലാം മറന്ന് നൃത്തംചവിട്ടി...

കുറുവന്റെയും കുറത്തിയുടേയും പ്രതിമകൾ


ശേഷം ഞങ്ങൾ രാത്രി ഭക്ഷണം കഴിഞ്ഞ് തിരികെ ബസ്സിലേക്കു നടന്നു... രാത്രിയുടെ നിശബ്ദതയിൽ പലരും നിദ്രയിലാണ്ടു... പുറത്തേക്ക് കണ്ണുംനട്ട് കാറ്റും കൊണ്ട് ഞാനുണർന്നു നിൽക്കുകയായിരുന്നു... മൈക്കിൽ യാത്രയുടെ റിവ്യൂ ആരാഞ്ഞു. എല്ലാവർക്കും യാത്രയിൽ നല്ല മതിപ്പായിരുന്നു...

മൈക്കിലെ ശബ്ദങ്ങൾ ഹൈലൈറ്റ് ചെയ്തിതിരുന്നു "അർജുൻ..."

അതേ യാത്രയുടെ എല്ലാം ഏറ്റെടുത്ത്... ചുമതലകൾ ഭംഗിയാക്കിയതിന്റെ അംഗീകാരം...

പതിയെ എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു... സജ്മൻ ഭായി ഒഴുകെ മൂപ്പർ പഴയ ഹിന്ദി ഗാനവുമിട്ട് യാത്രയുടെ ഊർജ്ജത്തിൽ എന്തൊക്കെയോ നെയ്തുകൂട്ടുകയായിരുന്നു...

0 Comments