മഴ തകിർതിയായി പെയ്യുന്നു. ഞങ്ങളൊരു പെട്ടി കടക്കു മുന്നിൽ കയറി നിൽക്കുകയാണ്.
" മഴയാണ് കാർ എടുക്കാൻ ഞാൻ അച്ഛനോട് പറഞ്ഞതാണ്...
സങ്കടത്തോടെ അൽപ്പം അമർശത്തോടെ അർജ്ജു നെന്തെക്കെയോ പറയുന്നുണ്ടായിരുന്നു. ഇടക്കിടക്ക് അച്ചനെ വിളിച്ച് പരിഭവവും പറഞ്ഞു കൊണ്ടിരുന്നു. കുറെ നേരം ഞങ്ങളവിടെ നിന്നു. ഇടക്കിടക്ക് " ബസ്സ് വന്നോ?" "എല്ലാവരും വന്നോ?"
തുടങ്ങീ ചോദ്യശരങ്ങളുമായി
അവൻ റിഷാനെയും, അക്ഷയേയും മാറി മാറി വിളിച്ചുകെണ്ടെയിരുന്നു. ടൂറിന്റെ ഉത്തരവാദിത്വമേറ്റെടുത്തതിന്റെ ടെൻഷൻ ആ മുഖത്ത് ചെറുതായിട്ട് പ്രതിഫലിച്ചിരുന്നു.
സമയം ഒമ്പതു മണിയും കഴിഞ്ഞു... ''എല്ലാവരോടും
8:45 pm വരാൻ പറഞ്ഞതാ...! എന്നിട്ട് ഞാനിപ്പോൾ നേരം വൈകിയില്ലോ" എന്ന് പറഞ്ഞ് നിരാശയോടെ ആ പീട്യക്കു മുന്നിൽ നിക്ക പൊറുതിയില്ലാതെ നിൽക്കുകയാണവൻ...
"അപ്രതീക്ഷിതമായി വന്ന മഴയാണ് അതുകൊണ്ട് നേരം വൈകി ആയിരിക്കും പലരും വരികയുള്ളു എന്ന് അവനോട് ഞാൻ പറഞ്ഞു.എന്റെ മറുപടി കൊണ്ടെന്നുമവന് തൃപ്തകരമായില്ല, അവനപ്പോഴും കോളേജിലെത്തണം ബസ്സിന്റെ കാര്യങ്ങളൊക്കെ സെറ്റാക്കണമെന്ന ചിന്തയിലായിരുന്നു... നേരമൽപ്പം വൈകിയതിന്റെ സങ്കടത്തിലും...
മഴ അൽപ്പം തോർന്നു തുടങ്ങി, പിന്നെയൊന്നും നോക്കാതെ ഞങ്ങൾ കോളേജിലേക്ക് വിട്ടു. അവനെന്നെ കോളേജിലിറക്കി ബസ്സുള്ള ഭാഗത്തെക്ക് തിരിച്ചു.
കോളേജിന്റെ വരാന്തയിലേക്കു ഞാൻ കയറി. എല്ലാവരുമെത്തിയിട്ടുണ്ട്... വരാന്തയിൽ ഷറഫുസാറും, സാഹിറ മിസ്സും, മർജാന മിസ്സും, അങ്ങിങ്ങായി ആമ്പിള്ളേരും പെമ്പിള്ളേരുമുണ്ട്. എല്ലാവരുടെ മുഖത്തൊരു ചിരിയുണ്ട്...
എന്തോ ഒരു സന്തോഷം...
ഇനി ചെറിയോരു ഫ്ലാഷ്ബാക്ക് പറിയാം, ഞങ്ങൾ ടൂർ പോകുന്നതിനു മുമ്പുള്ള ചെറിയൊരു സംഭവം.
"ഈ വർഷം ഐ.വി ഉണ്ടോ മിസ്സേ ?"
" ഉണ്ടല്ലോ മക്കളെ "
"നമ്മളെങ്ങോട്ട പോവുന്നത് മിസ്സേ ?"
"നമ്മൾ എങ്ങോട്ടും പോവണ്ട,
കോവിഡ് ആയതു കൊണ്ട് ഏതെങ്കിലും പ്രമുഖനായ ശാസ്ത്രജ്ഞനായ വ്യക്തിയെയുമയി ബന്ധപ്പെട്ട് ഓൺലൈനായി അഭിമുഖം ചെയ്യലാണ് ഈ വർഷത്തെ ഐ.വി"
"വല്ലാത്തൊരു ഐ.വി ആയിപ്പോയി "
എല്ലാരും മൂക്കത്ത് വിരൽ വച്ചു പോയി. ഒരു വേള ലോക്ക് ഡൗൺ കാലത്ത് കണ്ട വീഡിയോ ആയിരിക്കും പലർക്കും മനസ്സിലോടിയെതെന്നെനിക്ക് മനസ്സിലായി (വിഡിയോയുടെ ചുരുക്കമിതാണ്,ഒരു കുട്ടി അദ്ധ്യാപകനോട് ഈ വർഷം ടൂറുണ്ടോ എന്നു ചോദിക്കുന്നു. അപ്പോൾ അദ്ധ്യാപകൻ പറയുന്നു സഫാരി ചാനൽ കാണൽ ആണ് ഈ വർഷത്തെ ടൂറെന്ന് പറയുന്നു.).
പക്ഷേ സംഗതി അങ്ങിനെയൊക്കെയാണെങ്കിലും ഞങ്ങളെ കൂട്ടത്തിലുള്ള മഹാന്മാർ ടൂറ് പോകാനുള്ള അനുമതി നേടി തന്നു...
ഒരു വേള പോവില്ലാ എന്നു കരുതിയ ടൂർ പോകാൻ കഴിഞ്ഞതിലുള്ള സന്തോഷമെല്ലാവരിലും കാണാം...
H2S ന്റെ പരിമളം ശ്വസിച്ച് മുഖം കരിവാളിച്ചരുടെ മുഖങ്ങളിലെല്ലാം ഒരു പൊൻതിളക്കം...
ഫിഫ്ത്ത് സെമസ്റ്റർ എക്സാമെഴുതി കിളി പോയവരുടെ മുഖത്തുമുണ്ട് സന്തോഷത്തിന്റെ തിരി നാളം...
നേരം കടന്നു പോയി ,
ഞങ്ങൾ ബസ്സിനെടുത്തേക്കു പോയി. ബസ്സ് മർക്കസിന്റെ main കവാടത്തിനു മുമ്പിലാണുള്ളത്.
ബസ്സിനെടുത്തേക്ക് ഓടി പോയി ഒരു വിൻഡോ സീറ്റ് പിടിക്കണമെന്നായിരുന്നെന്റെ ആഗ്രഹം. പക്ഷേ എല്ലാവരും നടന്നു പോവുമ്പോൾ സീറ്റ് പിടിക്കാൻ ഓടുന്നത് മോശമല്ലേന്ന് വിചാരിച്ചു നിൽക്കുമ്പോളാണ് തൻസി വന്ന ജീപ്പ് ഞങ്ങൾക്കിടയിലൂടെ വന്നത്.സന്തോഷം! ഞാൻ ജീപ്പിന്റെ സൈഡിൽ പിടിച്ച് കയറി.
അങ്ങിനെ ന്റെ ആഗ്രഹം പോലെ തന്നെ ബസ്സിൽ ഞാൻ തന്നെ ആദ്യം കയറി, വിൻഡോ സീറ്റ് കിട്ടുകയും ചെയ്തു.
ഒരോരുത്തരും ബസ്സിൽ കയറി. ഇരിപ്പിടമുറപ്പിച്ചു.
യാത്ര തുടങ്ങുകയാണ്....
ഇരുളിന്റെ നിശബ്ദതയെ വലിച്ചെറിഞ്ഞൊരു ശബ്ദം
*Heard is Connected*
ഞങ്ങളുടെ മനസ്സുകൾ തമ്മിൽ Connect ചെയ്യപ്പെടുകയായിരുന്നു.
പിന്നിൽ നിന്നൊരു കമന്റ്.
ഒടുവിൽ ആ പ്രശ്നം പരിഹരിക്കപ്പെട്ടു.
പൂർവ്വാധികം ശക്തിയോടെ ഇമ്പമാർന്ന പാട്ടുകൾ മുഴങ്ങി. പല വർണ്ണത്തിലുള്ള വെള്ളിച്ചത്തിൽ പല മുഖങ്ങൾ നടുത്തളത്തിലറങ്ങി ആടി തിമർക്കാൻ തുടങ്ങി.
സകലതും മറന്ന്...
നൃത്തം ചെയ്യാത്തവർ പോലുമന്ന് നൃത്തം ചവിട്ടി.
അന്നാണ് ഡാൻസ് ഒരു വ്യയാമമാണെന്ന് ഞാൻ മനസ്സിലാക്കിയത്.
സമയം കടന്നു പോയി.
കണ്ണടച്ച് ഉണർന്നിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു. ചിലർ കഷ്ട്ടപ്പെട്ട് ഉറക്കം പിടിച്ച് കൊണ്ടു വന്നപ്പോൾ അവിടെ കുറച്ച് വില്ലന്മാർ വന്നു, " അൺലിമിറ്റഡ് എനർജി മാമൻ" തൻസി ,ആദിൽ...
എല്ലാവരുടെയും ഉറക്കം തടയുന്നതിൽ അവർ പരമാവധി വിജയിച്ചിരുന്നു.
സമയം കടന്നു പോയി,
ഒടുവിൽ തൻസിയും കിടന്നു.
എനിക്കപ്പോഴും ഉറക്കം വന്നില്ലായിരുന്നു പതുക്കെ ബസ്സിന്റെ മുന്നിലേക്കു നടന്നു.
അവിടെ സിനാനുണ്ടായിരുന്നു ഈണമുള്ള പാട്ടുമിട്ട് പുറത്തേ കാഴ്ചകളിൽ മുഴുകി.
വളഞ്ഞുപുളഞ്ഞ ചുരത്തിലൂടെ ബസ്സ് നീങ്ങുകയാണ്. ഹെയർ പിന്ന് പോലൊരു ചുരം. ഒന്ന് തെറ്റിയാൽ കാത്തിരിക്കുന്നത് വലിയൊരു കൊക്ക. ഒരോ ചുരത്തിന്റെ വളവ് കഴിയുമ്പോഴും താഴെ അങ്ങിങ്ങായി പ്രകാശത്തിൽ കുളിച്ച കെട്ടിടങ്ങൾ കാണാമായിരുന്നു. തണുത്ത കാറ്റ് ഞങ്ങളെ കെടൈകനാലിലേക്കു സ്വാഗതം ചെയ്യുകയായിരുന്നു.
"കൊട കാണൽ " എന്നർഥം വരുന്ന തമിഴ് വാചകത്തിൽ നിന്നാണത്രേ "കൊടൈക്കനാൽ " എന്ന പേരു വന്നത്. പക്ഷേ ഞങ്ങൾക്ക് വലിയ കൊടെയൊന്നും കാണാനായില്ല...
ഇരുട്ടിന്റെ കറുപ്പിലേക്ക് സൂര്യന്റെ കിരണങ്ങൾ ഒളിഞ്ഞു നോക്കി തുടങ്ങി.
ഡ്രൈവിംഗ് സീറ്റിനു മുമ്പിൽ കുരിശ് മാല ആടി കളിക്കുന്നുണ്ട്,
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങളെ പ്രതിനിധാനം ചെയ്യുന്ന ശിൽപ്പങ്ങളുമവിടെയുണ്ട്. മറ്റൊരു രസകരമായി തോന്നിയ വസ്ത്തുത ഡ്രൈവർ ക്രിസ്ത്യാനിയാണ്, കിളി ഹിന്ദുവും, മേൽനോട്ടം വഹിക്കുന്നത് മുസ്ലിമമാണ്. അവരുടെ ലക്ഷ്യം പണം എന്നതിനപ്പുറം മറ്റുള്ളവർക്ക് ഒരു നല്ല യാത്ര സമ്മാനിക്കലാണ്. ഇതു തന്നെയാണ് കേരളത്തിന്റെ മനോഹാരിത ഇവിടെയുള്ളവർക്ക് മതങ്ങളുണ്ട്, പക്ഷേ മാനുഷിക മൂല്യങ്ങൾക്കാണ് ഇവിടെ പ്രസക്തി.അതു തന്നെയാവണം ഇന്ത്യ... പേരിന്റെ വാലറ്റം നോക്കി നാറുന്ന വാചകങ്ങൾ പടച്ചു വിടുന്നവർക്ക് ഇവിടെയുള്ള സ്ഥാനം ചവറ്റുകൊട്ടയാണ്. തലസ്ഥാന നഗരിയിലിന്ന് ഒരൽപ്പം വായുവിന് മനുഷ്യൻ കെഞ്ചുന്നു... കോറോണ അതിഭീകരമാം വിധം നടമാടുന്നു. ഇത്രയേ ഉള്ളു മനുഷ്യൻ. ഇത്തിരിയെ നമുക്ക് ജീവിക്കാനുള്ളു പക്ഷേ നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. വെറുപ്പല്ല നമുക്ക് വേണ്ടത് സ്നേഹമാണ് നമുക്ക് വേണ്ടത്.
മണിക്കൂറുകൾക്കൊടുവിൽ ചുരം താണ്ടി ഞങ്ങൾ കൊടൈക്കനാലിലെത്തി.
കൊടൈക്കനാൽ തടാകത്തിനടുത്തായിരുന്നു ഞങ്ങളുടെ ഹോട്ടൽ. ഹോട്ടൽ വരാഹ എന്നാണു പേര്. ബസ്സ് ഹോട്ടലിനു സമീപത്തു നിറുത്തി.
അവിടുത്തെ പരിശോധനകൾക്കു ശേഷം ഞങ്ങൾ ഹോട്ടലിൽ പ്രവേശിച്ചു.
ചിരിച്ചു നിൽക്കുന്ന ബുദ്ധനും ഇരിക്കാനുള്ള ഇരിപ്പിടവും എൻട്രൻസിലുണ്ടായിരുന്നു.നാലു പേർ വീതം ഒരോ മുറികളും അവർ സെറ്റ് ചെയ്ത് തന്നു. നല്ല വൃത്തിയുള്ള മുറി. ഓരോ മുറിയിലും നല്ല കിടപ്പാടം, TV ,ഇരിപ്പിടം, ബാത്ത് റൂമുകളുമുണ്ട്.
കുളിക്കാൻ വേണ്ടി ഞാൻ ഷവർ തുറന്നതേ ഓർമ്മയുള്ളു. തണുത്ത് വിറച്ച് പല്ലു രണ്ടും കൂട്ടിയടിച്ച് ശബ്ദം വരാൻ തുടങ്ങി. അതു കൊണ്ട് കുളി പെട്ടെന്നു കഴിഞ്ഞു, ഡ്രസ്സ് മാറി.
റൂമിലെ പ്രധാന ആകർഷണം കണ്ണാടിയായിരുന്നു, ലൈറ്റ് നല്ല രീതിയിൽ സെറ്റ് ചെയ്തത് കൊണ്ട് നമ്മളെ അതിൽ കാണാൻ കുറച്ച് മൊഞ്ച് ഉണ്ടായിരുന്നു.പിന്നെ മ്മളെ ഫോണെടുത്ത് Pic എടുക്കാൻ തുടങ്ങി.ന്റെ റൂമിൽ അക്ഷയ് , റിഷാൻ, സജ്മാൻ, ഫർഹദ് ആയിരുന്നു. ഞങ്ങൾ എല്ലാവരും ഫ്രഷായി റൂമിൽ നിന്നിറങ്ങി.അപ്പുറത്തെ റൂമിൽ നിന്ന് Boys മിറങ്ങി.
ഇനി പ്രതാൽ കഴിക്കണം. girlസിൽ പലരും പുറത്ത് ഇറങ്ങിയപ്പോൾ എന്തോരു മാറ്റം വന്നതു പോലെ .മുഖം വെട്ടി തിളങ്ങുന്നുണ്ട്, ചുണ്ടിലെന്തോ ചായങ്ങളും പുരണ്ടിട്ടുണ്ട്. ആകെ ഒന്നായിട്ട് മാറിയിട്ടുണ്ട്. സുന്ദരികളെതെങ്കിലുമൊരാളെ പ്രപ്പോസ് ചെയ്യണമെന്നു ഞാൻ വിചാരിച്ചു.അപ്പോളാണ് നമ്മളെ സാഹിറജി പറഞ്ഞതോർമ്മ വന്നത് "നിങ്ങൾGirls നെ സ്വന്തംപെങ്ങളൂട്ടിമാരയി കണ്ട് അവരെ സംരക്ഷണം നൽകണം". അതു കൊണ്ട് മാത്രം...😂😂
മെയ്ക്കപ്പ് കണ്ട് കളിയക്കി ബോയ്സിൽ നിന്നും കമന്റ് കണ്ടപ്പോൾ ഫഹ്മിദാജി ഒരു അഭിപ്രായപ്രകടനം നടത്തി : "നമ്മൾ സ്ഥിരമായി മെയ്ക്കപ്പ്ഇടത്താതു കൊണ്ടാണ് ഇവന്മാർക്കെക്കെ ഒരു ചേർച്ചിൽ..." പിന്നെ അതിനെ സപ്പോർട്ട് ചെയ്ത് നാട്ടിലെ സദാചാര മാമൻമാരുടെ മേൽക്ക് തിരിഞ്ഞുള്ള ചില ഗേൾസിന്റെ replay യുമെത്തി.
പ്രതാലിനു വേണ്ടി ഞങ്ങൾ ഹോട്ടൽ മഹാരാജാസിലേക്ക് യാത്രയായി.ഞങ്ങളുടെ താമസസ്ഥലത്തിൽ നിന്നൽപ്പം ദൂരം മാത്രമേ അവിടേക്കുള്ളു.
മലയാളികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ.ബോഫെ സിസ്റ്റമാണവിടെ.പൂരി, ദോശ, ഇഡ്ഡലി, ഭാജി കറി, സാമ്പർ, etc തുടങ്ങിയവയുണ്ട്.
എന്തു വേണേലും എത്ര വേണേലും കിട്ടും, പക്ഷേ ചായ ഒരു അര ഗ്ലാസെ കിടത്തുള്ളു. ആ ചായക്കാണേൽ ഭയങ്കരരുചിയാ!
അങ്ങിനെ ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി.
ആദ്യം ഞങ്ങൾ പോയത് Moeir point ലേക്കാണ്. അവിടെ എത്തിയപ്പോൾ ബസ്സുകാരൻ ഞങ്ങളോട് എല്ലാ വിൻഡോയും അടച്ചിടാൻ ആവശ്യപ്പെട്ടു. തണുത്ത പുലരിയിൽ നിറഞ്ഞ വയറുമായി ഞങ്ങൾ അവിടെക്കിറങ്ങി.ഒരു വശത്ത് കാടുപോലെ നിറഞ്ഞു നിൽക്കുന്ന മരക്കൂട്ടങ്ങളെ കാണാം, മറുവശത്താണ് moeir point. എൻട്രൻസിലൂടെ ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. അവിടെ സ്റ്റെപ്പ് സ്റ്റെപ്പായിട്ടുള്ള
സ്തൂപമുണ്ട്. അതിനടുത്തായി താഴെയുള്ള വ്യു പൊയിന്റ് കാണാനായി ഗോവണിയുള്ള ഷെഡ് ഉണ്ട്.ഞങ്ങൾ അവിടെ കയറി ഫോട്ടോകളെടുത്തു.
അവിടെ നിന്ന് താഴെക്ക് നോക്കുമ്പോൾ ചാരുവാർന്ന മാമലകൾ കാണാം.പാർക്കിൽ അങ്ങിങ്ങായി തല മുണ്ഡനം ചെയ്തവരെ കണ്ടിട്ടുണ്ട്, ഒരു പക്ഷേ അവർ പഴനിയിൽ നിന്നു വന്നതാകാം.
അടുത്ത സ്ഥലത്തേക്ക് പോവാൻ സമയമായി. തിരികെ ബസ്സിനടുത്തത്തിയപ്പോൾ ഞങ്ങളുടെ ബസ്സിനു മുകളിൽ വനാര പടയെ കണ്ടു. ഇപ്പോഴാണ് ബസ്സുകാരൻ ജനലടക്കാൻ പറഞ്ഞതിന്റെ ഗുട്ടൻസ് കിട്ടിയത്.
ഞങ്ങൾ പിന്നീട് പോയത് പൈൻ ഫോറസ്റ്റിലേക്കാണ്.
" ദെ ണ്ടാ, കടുവ !"
മാൻ നെയും, കടുവയെയും കാണാൻ വെമ്പൽ കൊളളുന്ന ശിഫാനക്കു ഞാൻ ചൂണ്ടി കാണിച്ചു കൊടുത്തു. അവൾ ധൈര്യശാലി ആയതു കൊണ്ട് കടുവയുടെ തൊട്ടെടുത്തു കൂടിയാണ് പോയത്. അവളുടെ ധൈര്യത്തെ കുറിച്ച് ഇനിയും പറയാനുണ്ട്.പക്ഷേ അത്
"കളി പാവ" കടുവയാണെന്നു മാത്രം... അതിനു തൊട്ടടുത്തായി ചെറിയ കുട്ടികൾ കളിക്കുന്നതായി കാണാം.പൈൻ മരങ്ങൾക്കൊണ്ട് നിബിഢമായിരുന്നവിടം. ചില പൈൻ മരം വീണു കിടക്കുന്നുണ്ട്. നല്ലൊരു ഇരിപ്പിടം പോലെ പ്രകൃതി തന്നെ അതിനെ ക്രമീകരിച്ചിരിക്കുന്നു .മരങ്ങൾക്കിടയിലെ തണ്ണുപ്പാസ്വദിച്ച് ....
വീണു കിടക്കുന്ന മരങ്ങളിലിരുന്ന്.. ചിലർ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു. ചിലർ reels ന്റെ തിരക്കിലാണ്.ഏതാനും മണിക്കൂറുകളോളം ഞങ്ങൾ അവിടെ ചിലവയിച്ചു.
പിന്നെ ഞങ്ങൾ പോയത് suicide Point ലേക്കാണ് .അവിടെയും കാര്യമായിട്ട് വ്യൂ പോയിന്റ് തന്നെയാണുള്ളത്. പിന്നെയുള്ളത് Guna cave ആണ് ,അതിന്റെ അകത്തേക്ക് നമുക്ക് പോവൻ പറ്റില്ല. വിശാലമായി പടർന്നു കിടക്കുന്ന വേരുകളവിടുത്തെ മറ്റൊരു കാഴ്ച. ഞങ്ങളവിടെ നിന്ന് ചെറുതായിട്ടൊരു സംഘഗാനം പാടി. അണ്ണമ്മാർക്ക് ഞങ്ങളെ പാട്ട് നന്നയിട്ട് ഇഷ്ട്ടപ്പെട്ടെന്നു തോന്നുന്നു. ചിലർ good എന്നെക്കെ പറഞ്ഞു. ഞങ്ങളുണ്ടാക്കിയ ബഹളം പാട്ട് ആയി അംഗീകരിച്ചതിൽ സന്തോഷം.രാവിലെ തുടങ്ങിയ നടത്തമാ പലരും ക്ഷീണിച്ച് തുടങ്ങി. പിന്നെയും ഞങ്ങൾ പോയത് മറ്റൊരു വ്യൂ പോയൻറിലേക്കാണ്. എല്ലാവരും ബസ്സിൽ നിന്നറങ്ങി എന്നല്ലാതെ വ്യൂ പോയന്റിലേക്കു പോയില്ല. ചിലർ റോഡിലൂടെ അങ്ങിങ്ങായി നടന്നു. ഏതായാലും വന്നതല്ലേ എന്നു കരുതി ഷറഫു സാറും ഞാനും കുറച്ച് പേരും വ്യൂ പോയൻറിലേക്ക് നടന്നു.അവിടെയും മുമ്പ് കണ്ട മലകളും മരങ്ങളുമല്ലാതെ മറ്റൊന്നുമില്ലായിരുന്നു.
തിരികെ വരുമ്പോൾ സൈഡിലൊരു കുരങ്ങൻ ഞങ്ങളെ തുറച്ച് നോക്കുന്നു. ഞങ്ങളതിനെ എന്തോ ചെയ്തത് പോലയ മൂപ്പരുടെ നിൽപ്പ്.മുഖം കണ്ടാലറിയാം ഞങ്ങളെ ഒന്ന് തലോടാൻ മൂപ്പർക്കാഗ്രഹമുണ്ടെന്ന്.ഷറഫു സാറിനും ചെറിയൊരു ഭയമുണ്ട്, പക്ഷേ പുറത്തേക്ക് കാണിക്കാതെ നടത്തത്തിന്നൽപ്പം വേഗത കൂട്ടി.
നമ്മളെ ധൈര്യശാലി ഷിഫാനയും ഞങ്ങളെ കൂട്ടത്തിലുണ്ട്. ധൈര്യ കുറവോണ്ടെന്നുമല്ല ഷറഫു സാറെ അരികുപറ്റി അവളും നാടത്തത്തിനു വേഗത കൂട്ടി. ഞങ്ങൾ റോഡിനരികിലെത്തി അവിടെ കുതിരപ്പുറത്ത് മർജാന മിസ്സുണ്ടായിരുന്നു. ആദ്യ...മാദ്യം.. മുഖത്ത് വല്ല്യ ഭയമൊന്നുമില്ലായിരുന്നു. അവസാനമായപ്പോൾ കുതിരക്ക് സ്പീഡ് കൂടി... സ്പീഡ് കൂടുന്നതിനനുസരിച്ച് മുഖത്ത് ഭയം കൂടി കൂടി വരുന്നത് കാണാമായിരുന്നു.
റോഡ് സൈഡിലൂടെ നിഹാനയും ഷിഫാനയും നടക്കുകയായിരുന്നു. പെട്ടെന്ന് അവരുടെ മുന്നിലൂടെ ഒരു മർകടൻ കുതിച്ചെത്തി,
"ന്റെ ള്ളോ"... പറഞ്ഞ് രണ്ടാളും രണ്ട് സൈഡിലേക്ക് പാഞ്ഞു. സമയം ഉച്ചകഴിഞ്ഞിരുന്നു പിന്നെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി. അൽപ്പം ക്ഷീണം മാറ്റാൻ ഞങ്ങൾ റൂമിലേക്ക് പോയി.
നേരം കടന്നു പോയി. ഇനി lake ലേക്കാണ് പോവേണ്ടത്. ഞങ്ങളുടെ ഹോട്ടലിനരികലായതു കൊണ്ട് തന്നെ ഞങ്ങളവിടെക്ക് നടന്നാണ് പോയത്. വിശാലമായ തടാകം...ആറു മണിക്ക് ബോട്ടിന്റെ സമയം കഴിയുമെന്നത് കൊണ്ട് ഞങ്ങൾ ബോട്ട് ഉള്ള ഭാഗത്തെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. അത് കണ്ടിട്ട് വലിയ അകലമൊന്നും തോന്നിയില്ല. സമയം 5:30 ഞങ്ങൾ നടത്തത്തിനു സ്പീഡ് കൂട്ടി. ഞാനും ഷറഫുസാറുമായിരുന്നു ഒപ്പം നടന്നത് മുന്നിൽ ഹാനിയും. പിറകോട്ട് നോക്കിയപ്പോൾ ഞങ്ങളൊപ്പമുള്ള ആളുകളെയൊന്നും കാണുന്നില്ലായിരുന്നു. ഞങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് ഒരോ വളവ് കഴിയുമ്പോഴും ഞങ്ങൾക്ക് "മിറാഷ് " പോലെ ലക്ഷ്യസ്ഥാനമടുത്തെന്ന് കരുതും പക്ഷേ അകലയായിരുന്നു. വൈകിയാണെങ്കിലും ഞങ്ങളാ സത്യം മനസ്സിലാക്കി ലക്ഷ്യസ്ഥാനം വളരെ അകലയാണ്. ഒന്നര കിലോമീറ്ററോളം ഞങ്ങൾ താണ്ടിയിരിക്കുന്നു. ബോട്ട് റൈഡിങിന്റെ സമയം കഴിഞ്ഞിരിക്കുന്നു. കാലുകൾ തളർന്നപ്പോലെ...
ചെറിയെ ഒരു നിരാശ...
"നമ്മൾക്കിത്തിരി ചായ കുടിച്ച് പോയാൽ പോരെ മാഷേ....?"
വളവിൽ കണ്ട കടയെ ചൂണ്ടി ഹാനി ചോദിച്ചു.
അങ്ങിനെ ഞങ്ങളങ്ങോട്ട് പോയി. ചെറിയ കടയാണ് , അതിനോട് ചേർന്നൊരു വൃക്ഷം അതിനു ചുവട്ടിലൊരു ഇരിപ്പിടം. ഞങ്ങൾ മൂന്ന് ചായക്ക് ഓഡർ ചെയ്തു.ചെറിയ സ്റ്റീൽ ഗ്ലാസിൽ
പീട്യക്കാരൻ ഞങ്ങൾക്ക് ചായ തന്നു. ഞങ്ങൾ ആ ഇരിപ്പിടത്തിലിരുന്നു പ്രകൃതിയുടെ തണുപ്പും കൊണ്ട് പാൽ ചായ നുണഞ്ഞു. ആഹാ! എന്തൊരു സ്വാദ്... വീണ്ടും... വീണ്ടും കുടിക്കണമെന്നുണ്ട്. പക്ഷേ...
"ഈ തമിഴ്നാട്ടിലെ പാൽ ചായ നമ്മളെ നാട്ടിലെ കടയിൽ നിന്ന് കിട്ടുന്നതിനേക്കൾ സ്വാദ് കൂടുതലാ... പക്ഷേ, ചായയുടെ അളവിൽ നമ്മുടെതാണ് കൂടുതലെന്ന് "ഞാനഭിപ്രായപ്പെട്ടു.
"നമ്മുടെ നാട്ടിലെ പോലെയല്ല "ഇവിടെ ശുദ്ധമായ പാലണ് ലഭിക്കുന്നത് ,അതു കൊണ്ട ഇവിടുത്തെ പാലിനിത്തിരി സ്വാദ് കൂടുതൽ." എന്ന് ഹാനിയും അഭിപ്രായപ്രകടനം നടത്തി.ഷറഫുസാർ അതിനോട് യോജിച്ച് തല കുലുക്കി.ഞങ്ങൾ ചായ കുടിച്ച് കഴിഞ്ഞു, എന്തോ വല്ലാത്തൊരു ഉന്മേഷം. ഞങ്ങൾ ചായയുടെ പൈസ കടക്കാരൻ നൽകി. ചായ ഒന്നിന് പത്തു രൂപയാണ് വില."ഞങ്ങളെ നാട്ടിലൊക്കെ പത്തു രൂപക്ക് ഇതിനേക്കൾ ചായ ലഭിക്കും.. അതു കൊണ്ട് ചായക്ക് വില കുറച്ച് തരണം" ഞങ്ങൾ മലയാളിയുടെ സ്വഭാവം കാണിച്ചു.
" ഞാൻ കേരളത്തിൽ വന്നതാ... അവിടുത്തെ ചായ കുടിച്ചിട്ടുമുണ്ട്... അതു കൊണ്ട് ആ വേല കൈയിലിരിക്കട്ടെ " എന്നു മുപ്പരും. നമ്മളെ നമ്പർ കാര്യമായിട്ട് ഏറ്റിലെന്ന് തൊന്നുന്നു .ഞങ്ങളെ മെല്ലെ അവിടെ നിന്നുമിറങ്ങി. വഴിയിൽ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കി ജീപ്പുകൾ പോവുന്നുണ്ട്.lake നു ചുറ്റും സൈക്കിൾ റൈഡിങ് ചെയ്യുന്നവരുമുണ്ട്.നടത്തതിന്റെ ക്ഷീണമൊക്കെ ഇപ്പോൾ പമ്പ കടന്നിട്ടുണ്ട്.തടകത്തെ വലം വച്ച് റോഡരികിലുള്ള മരങ്ങൾ കണ്ട്... തണുപ്പിന്റെ തഴുകലേറ്റ്.... ഞങ്ങൾ
പതുക്കെ... പതുക്കെ... നടന്നുകൊണ്ടിരിക്കുകയാണ്. ഇരുട്ട് വന്നു കൊണ്ടിരിക്കുന്നു.
ഞങ്ങളെ കൂട്ടത്തിലുള്ളവർ എവിടെയാണോ? എന്താകുകയാണെന്നോ ചിന്തിച്ചിരിക്കുമ്പോഴാണ്, സൈക്കിൾ ചവിട്ടി വരുന്നവരിൽ ചില പരിചിതമുഖങ്ങൾ. റിഷാൻ, അക്ഷയ്, ആദിത്യ, ആര്യ....
ആഹാ!
സന്തോഷം...
ബാക്കിക്കാർ ഇവിടെ തന്നെയുണ്ടല്ലെ....
ഞങ്ങൾ കൊച്ചുവർത്തമാനം പറഞ്ഞു നടന്നു നീങ്ങി. വഴിയിൽ വിൽപ്പനക്കു വച്ചിരിക്കുന്ന കടലയും മറ്റ് മസാല ഐറ്റങ്ങളുമുള്ള വിഭവം വാങ്ങി.
കടല വായയിൽ നുണഞ്ഞ് നടക്കുമ്പോഴാണ് അവിടെ പരിഭ്രാന്തിയോടെ നിൽക്കുന്ന ആനിയയെ കണ്ടത്. "എന്റെ ഒപ്പമുള്ളവരെയൊന്നും കാണുന്നില്ല സാറെ... നിങ്ങളെ കണ്ടപ്പോഴണ് സമാധാനമായത് ".
അവൾ സൈക്കിളിലായിരുന്നു. അവൾ ഞങ്ങളൊപ്പം വന്നു. വളവു തിരിവുകൾ കഴിഞ്ഞ് ഞങ്ങൾ വീണ്ടും നടന്നു. ആറ് കിലോമീറ്ററോളം ഞങ്ങൾ താണ്ടിയിരിക്കുന്നു.ഒടുവിൽ ഞങ്ങൾ ബോട്ടുള്ള സ്ഥലത്തെത്തി. സമയം കഴിഞ്ഞു പോയല്ലോ...ഇനിയെന്തു കാര്യം? ഒന്ന് തിരിഞ്ഞു നോക്കി ഞങ്ങൾ വീണ്ടും നടന്നു. ഞങ്ങൾ വന്ന സ്ഥലത്തേക്കിനിയും നടക്കാനുണ്ട്. നേരം ഇരുട്ടിയിരിക്കുന്നു. ശാന്തമായ റോഡ്. സൈക്കിളുകൾക്കും നടത്തത്തിനുമായിട്ട് മാത്രമുള്ള റോഡെന്ന് തോന്നിക്കും.
നമ്മുടെ മിഠായിതെരുവു പോലെയല്ലെങ്കിലും അതിനു സമാനമായ മിഠായി കടകൾ, ജാക്കറ്റ് കടകൾ കൊണ്ട് അവിടം സമൃദ്ധമാണ്. ഞങ്ങളിവടുന്നു വീട്ടിലേക്കു കൊണ്ടുപോകാൻ പലതരം മിഠായികൾ വാങ്ങി. വീണ്ടും നടന്നപ്പോൾ അവിടെയൊരു പാർക്ക് കണ്ടു. ഞങ്ങളവിടേക്ക് കയറി. ഊഞ്ഞാലും, ഗാന്ധിയുടെ പ്രതിമയും, വിശ്രമിക്കാൻ പാകത്തിൽ ക്രമീകരിച്ച കസേരകളുമുണ്ടവിടെ.
ഞങ്ങൾ വിശ്രമിക്കുമ്പോഴാണ് അതിലെ നജീബയും,അസ്നയും, അതുല്യയും സൈക്കിളിൽ വന്നത് അവരും പാർക്കിൽ കയറി.
ഹാനിയും നജീബയുംഊഞ്ഞാലിൽ കയറി. വൈകാതെ അവിടെക്ക് അർജ്ജുനും, സുഹൈലുമൊക്കെ എത്തി തുടങ്ങി.നമ്മളെ കൂടത്തിലെ പലരുമെത്തി തുടങ്ങിയപ്പോളാണ് പാർക്ക് പൂട്ടാനയെന്ന് പറഞ്ഞത് .ഞങ്ങൾ അവിടെ നിന്നുമിറങ്ങി.lake ന്റെ തുടക്കത്തിൽ പല വഴിക്കായ ഞങ്ങൾ പാർക്കിന്റെ അടുത്തു നിന്നാണ് ഞങ്ങളെല്ലാവരും ഒത്തുകൂടിയത്. ഇനി അധികം നടക്കാൻ വയ്യ.... ഏകദേശം ഞങ്ങൾ നടക്കാൻ തുടങ്ങിയ സ്ഥലത്ത് തന്നെ എത്തിയിട്ടുണ്ട്. ബസ്സ് അങ്ങോട്ട് വന്നു. ഞങ്ങൾ അതിൽ കയറി ഹോട്ടലിലേക്കു പോയി.അൽഫാമും ചപ്പാത്തിയുമായിരുന്നു ഭക്ഷണം. ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ റൂമിലെത്തി. ഞങ്ങളോരോരുത്തരും ഫ്രഷായി. കുറച്ച് നേരം തൻസിയുടെയും സുഹൈലിന്റെയും റൂമിൽ കയറി ഡാൻസ് കളിച്ചു. നാളെ രാമക്കൽമേട് പോവാനുള്ളതാണ്.
ഞങ്ങൾ തിരികെ റൂമിൽ വന്നു നിദ്രയിലാണ്ടു.
0 Comments